KeralaNews

സെവാഗിനെ പിന്നിലാക്കിയ തേരോട്ടം!മുൾട്ടാനിലെ അവിസ്മരണീയ ഇന്നിങ്സിലൂടെ ലോക റെക്കോഡടക്കം സൃഷ്ടിച്ച് റൂട്ട്

മുള്‍ട്ടാന്‍: പാകിസ്താനെതിരേ മുള്‍ട്ടാന്‍ ടെസ്റ്റിലെ അവിസ്മരണീയ ഇന്നിങ്സിലൂടെ നിരവധി റെക്കോഡുകളാണ് ജോ റൂട്ട് സൃഷ്ടിച്ചത്. മത്സരത്തിന്റെ നാലാംദിനത്തില്‍ ഹാരി ബ്രൂക്കിനൊപ്പം ചേര്‍ന്ന് പുതിയ ലോക റെക്കോഡ് എഴുതി. 454 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചാണ് റൂട്ടും ബ്രൂക്കും ക്രിക്കറ്റ് ലോക റെക്കോഡിട്ടത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ബാറ്റര്‍മാര്‍ നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ 450 റണ്‍സ് അടിച്ചുകൂട്ടുന്നത്. 2015-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയയുടെ ആദം വോഗ്‌സും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് നേടിയ 449 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ മികച്ച സ്‌കോര്‍.

522 പന്തുകളില്‍ നിന്നാണ് ഇവര്‍ 454 റണ്‍സടിച്ചെടുത്തത്. ഇഗ്ലീഷ് സ്‌കോര്‍ മൂന്നിന് 259 എന്ന നിലയില്‍ നില്‍ക്കെയാണ് റൂട്ട്-ബ്രൂക്ക് ജോഡി ഒന്നിച്ചത്.

375 പന്തില്‍ 262 റണ്‍സ് നേടിയ റൂട്ടിനെ ആഗ സല്‍മാന്‍ പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പിരിയുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അലസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡാണ് റൂട്ട് തകര്‍ത്തത്. 33-കാരനായ 33 റൂട്ട് ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിന് ഭീഷണിയാണ്.

മുള്‍ട്ടാനില്‍ ഇരട്ട സെഞ്ചുറി നേടി സച്ചിനും മറ്റ് നിരവധി ഇതിഹാസ താരങ്ങള്‍ക്കും ഒപ്പമെത്താന്‍ റൂട്ടിനായിട്ടുണ്ട്. സച്ചിന്‍, റിക്കി പോണ്ടിംഗ്, യൂനിസ് ഖാന്‍, ജാവേദ് മിയാന്‍ദാദ്, കെയ്ന്‍ വില്യംസണ്‍, വീരേന്ദര്‍ സെവാഗ്, മാര്‍വന്‍ അട്ടപ്പട്ടു എന്നിവരുടെ കരിയറിലെ ഇരട്ട സെഞ്ചുറികളുടെ എണ്ണത്തിനൊപ്പം റൂട്ടിന്റെ ആറാമത്തെ ഇരട്ട സെഞ്ചുറിയാണിത്. ആറ് ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള ഇപ്പോഴും കളിക്കുന്നവരില്‍ റൂട്ടും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണും മാത്രമാണുള്ളത്.

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ പാകിസ്താന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട്. അവസാന ദിനത്തില്‍ 115 റണ്‍സെടുക്കുന്നതിനിടെ പാകിസ്താന്റെ നാലുവിക്കറ്റുകള്‍ കൂടി പിഴുതാന്‍ ഇംഗ്ലണ്ടിന് ഇന്നിങ്സ് വിജയം നേടാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker