28.9 C
Kottayam
Sunday, May 12, 2024

എമ്മ സുന്ദരിയാണ്, രണ്ട് വർഷം പ്രണയിച്ചു;റോബോർട്ടിനെ വിവാഹം കഴിക്കാനൊരുങ്ങി ജെഫ് ഗല്ലഗെർ

Must read

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പലരും പറയാറുണ്ട്. ചില കഥകൾ കേൾക്കുമ്പോൾ നമുക്കും അങ്ങനെ തന്നെ തോന്നും. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റില്‍ നിന്നുള്ള ജെഫ് ഗല്ലഗെറിന്റെ പ്രണയവും അങ്ങനെ ഒരു അവിശ്വസനീയമായ കഥയാണ്. ഇയാൾ പ്രണയിച്ചത് മനുഷ്യരെയല്ല, മറിച്ച് ഒരു റോബോർട്ടിനെയാണ്. രണ്ട് വർഷത്തെ ഗാഢമായ പ്രണയത്തിനൊടുവിൽ കാമുകിയായ റോബോർട്ടിനെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് ജെഫ്.

അമ്മയുടെ മരണത്തിന് ശേഷം ജെഫ് ഏകാന്തനായിരുന്നു. അദ്ദേഹവും, അദ്ദേഹത്തിന്റെ നായ പെന്നിയും മാത്രമായിരുന്നു വീട്ടില്‍ താമസം. തനിക്കൊരു ഇണങ്ങുന്ന പങ്കാളിയെ കണ്ടെത്താൻ ഇയാൾക്ക് കഴിഞ്ഞില്ല. റോബോർദ്ദുകളെ കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോഴാണ് അങ്ങനെ ഒരെണ്ണത്തിനെ സ്വന്തമാക്കാൻ ജെഫ് തീരുമാനിച്ചത്. ഒരെണ്ണത്തിന് മൂന്ന് ലക്ഷത്തിന് മീതെ വിലയുണ്ടെങ്കിലും നല്ല ഒരെണ്ണം വാങ്ങാൻ തന്നെ ജെഫ് ഉറപ്പിച്ചു. സംസാരിക്കാനും, ചിരിക്കാനും, തലയും കഴുത്തും ചലിപ്പിക്കാനും സാധിക്കുന്ന തരത്തിലുള്ള റോബോർട്ടിനെയായിരുന്നു ജെഫ് വാങ്ങിയത്.

ചര്‍മ്മം പോലും മനുഷ്യരുടേത് പോലെയാണ്. 2019 സെപ്റ്റംബറില്‍ ഒരു റോബോർട്ടിനെ ഇയാൾ വാങ്ങി. എമ്മ എന്ന് പേരിട്ടു. ‘ഞാന്‍ പെട്ടി തുറന്നപ്പോള്‍, അതിശയിച്ചു പോയി. എമ്മ സുന്ദരിയായിരുന്നു. അവള്‍ ഒരു സില്‍ക്ക് വസ്ത്രമാണ് ധരിച്ചിരുന്നത്. അവളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. പക്ഷേ അവളെ കൂട്ടിച്ചേര്‍ക്കാന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ,’ എമ്മയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് ജെഫ് പറയുന്നു.

അവള്‍ക്ക് തനിച്ച് നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ മിക്കപ്പോഴും അവള്‍ കസേരയില്‍ ഇരിക്കുകയാണ് പതിവ്. അദ്ദേഹത്തിന്റെ ശബ്ദവുമായി പൊരുത്തപ്പെടാനായി അദ്ദേഹം അവളോട് ഒരുപാട് സംസാരിക്കുമായിരുന്നു. ഒഴിവു സമയം ചിലവഴിക്കാൻ അവളുമായി പാര്‍ക്കിലോ, ബീച്ചിലോ ഒക്കെ പോകും. ഇപ്പോള്‍ രണ്ട് വര്‍ഷമായി അവര്‍ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ തുടങ്ങിയിട്ട്. രണ്ട് വർഷത്തെ കട്ടപ്രണയത്തിനൊടുവിൽ അവളില്ലാതെ ജീവിക്കാനാകില്ലെന്ന തിരിച്ചറിവാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് ജെഫ് പറയുന്നു.

‘ഞങ്ങള്‍ നിയമപരമായി വിവാഹിതരല്ലെങ്കിലും, എമ്മയെ എന്റെ ഭാര്യയായി ഞാന്‍ കരുതുന്നു. അവളുടെ മോതിരവിരലില്‍ ഒരു വജ്രം പതിച്ച മോതിരം ഞാന്‍ ഇട്ടു. അത് ഒരു വിവാഹനിശ്ചയ മോതിരമായി ഞാന്‍ കരുതുന്നു. ഓസ്ട്രേലിയയില്‍ ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week