Home-bannerKeralaNews

പൗരത്വനിയമത്തില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി.ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നണി ഭരണത്തിലേക്ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ ബി.ജെ.പിയ്ക്ക് കാലിടറുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.81 സീറ്റുകളില്‍ 45 ഇടങ്ങളില്‍ കോണ്‍ഗ്രസ്-ജെ.എം.എം മഹാസഖ്യം മുന്നിലാണ്. ബി.ജെ.പിയ്ക്ക് മേല്‍ക്കൈയുണ്ടാവുന്ന മണ്ഡലങ്ങളുടെ എണ്ണം 29 ആയി ചുരുങ്ങി. നിലവിലെ ലീഡ് നിലനിന്നാല്‍ കോണ്‍ഗ്രസ് മുന്നണിയ്ക്ക് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാനാവും.കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍.ജെ.ഡിയ്ക്കും 5 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പോസ്‌ററല്‍ വോട്ടുകള്‍ക്കു ശേഷം വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ താമരക്കോട്ടകള്‍ ഓരോന്നായി നിലംപൊത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker