KeralaNewsPolitics

തരൂരിനെതിരെ ജയ്ശങ്കർ: അനന്തപുരി പിടിയ്ക്കാന്‍ പിടിക്കാൻ ബിജെപി

ന്യൂഡൽഹി :2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി തിരുവനന്തപുരം മാറും എന്ന് സൂചന. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് തിരുവനന്തപുരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നിലവിൽ ശശി തരൂരാണ് തിരുവനന്തപുരം എംപി. മൂന്നു തവണയാണ് ശശി തരൂർ ഇവിടെ മത്സരിച്ച് ജയിച്ചത്. ഒരിക്കൽ കൂടി തരൂർ മത്സരിക്കുമോ എന്നത് സുപ്രധാന ചോദ്യമാണ്.

തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാഗ്രഹിക്കുന്നു എന്ന് ചില വാർത്തകൾ പുറത്തു വന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂർ രാഹുലിന് അനഭിമതനായിട്ടുണ്ട്. അതിനാൽ ഒരുപക്ഷെ തരൂരിനെ സ്ഥാനാർത്ഥിയാക്കാനിടയില്ല എന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്. തരൂർ സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സംസ്ഥാന നേതൃത്വവും അദ്ധേഹത്തോട് അകലം പാലിക്കുകയാണ്.

തരൂരിനെ പിന്തുണച്ച എം കെ രാഘവൻ ഇപ്പോൾ നേതൃത്വത്തിൻറെ നോട്ടപ്പുള്ളിയുമാണ്. ഇക്കാരണങ്ങളാൽ തന്നെ നല്ലൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ മണ്ഡലം പിടിക്കാം എന്ന വിശ്വാസത്തിലാണ് ബിജെപി.

കാര്യങ്ങള്‍ പഴയത് പോലെ തന്നെയാവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സൂചന. നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജയ്ശങ്കർ. ബംഗലുരു റൂറൽ, വിശാഖപട്ടണം റൂറൽ, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളാണ് ജയ്ശങ്കറിനായി പാർടി ആലോചിക്കുന്നത് എന്ന് ‘ദ പ്രിൻറ്’ റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് മണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജയ്ശങ്കറിനോട് നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ മണ്ഡലങ്ങളിലെ യുവജനങ്ങളുമായി കൂടുതൽ സംവാദങ്ങളിൽ ഏർപ്പെടാനും നിർദേശമുണ്ട്.

തമിഴ് ബ്രാഹ്മണനായ ജയ്ശങ്കർ തിരുവനന്തപുരത്തുകാർക്ക് സ്വീകാര്യനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. നായർ വോട്ട് കാര്യമായുള്ള മണ്ഡലമാണ് തിരുവനന്തപുരം. കൂടാതെ തരൂരിനെ പോലെ അന്താരാഷ്ട്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾക്കെതിരെ ജയ്ശങ്കറിനെ പോലെ ഒരു ഐ എഫ് എസ്സുകാരനെ രംഗത്തിറക്കുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്നും ബീജെപി കണക്ക് കൂട്ടുന്നു.

അടുത്തിടെ ജയ്ശങ്കർ ചില പരിപാടികളിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം മണ്ഡലം ലക്ഷ്യമിട്ടാണ് ജയ്ശങ്കറിൻറെ സന്ദർശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അന്ന് ആരോപിച്ചിരുന്നു. ലോകകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവറിൻറെ പണി വിലയിരുത്താനെത്തിയതിൻറെ പിന്നിലെ ഉദ്ധേശം സംശയാസ്പദമാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. തൻറെ സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കേന്ദ്ര സർക്കാരിൻറെ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യാനാണ് താൻ വന്നത് എന്നുമായിരുന്നു ജയ്ശങ്കറിൻറെ മറുപടി.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ ബിജെപി ഇത് വരെ തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പ് രീതി പരീക്ഷിയ്ക്കില്ല എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്‌. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും സ്വീകരിച്ചുവരുന്ന തെരഞ്ഞെടുപ്പ് രീതിയില്‍ നിന്നാണ് സംസ്ഥാനത്ത് ബിജെപി വിട്ടുനില്‍ക്കുക. മെയ് മാസത്തിലാണ് കര്‍ണാടകത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

ഭൂരിപക്ഷം എംഎല്‍എമാരെയും മാറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കി മാറ്റുന്ന രീതിയാണ് ബിജെപി സ്വീകരിച്ചുവരാറുള്ളത്. എന്നാല്‍ കര്‍ണാടകയില്‍ ഈ രീതിയല്ല ബിജെപി സ്വീകരിക്കുക. ഗുജറാത്തിലടക്കം ഈ രീതിയാണ് സ്വീകരിച്ചത്. നിലവിലുള്ള ഭൂരിപക്ഷം എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കാനാണ് ബിജെപി ശ്രമിക്കുകയെന്നാണ് കര്‍ണാടക പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് കര്‍ണാടകത്തിലേതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ 120ലധികം സീറ്റുകളില്‍ നേതാക്കള്‍ വ്യക്തിപരമായ സ്വാധീനം കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്, അതിനാല്‍ തന്നെ സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടി മാറി മത്സരിക്കാന്‍ അവര്‍ക്ക് മടിയൊന്നുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

224 അംഗ നിയമസഭയിലെ ആറോ ഏഴോ എംഎല്‍എമാര്‍ മാത്രമേ ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലാത്തതുള്ളൂയെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞിരുന്നു. 75 കടന്നവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ് മാറി നില്‍ക്കാന്‍ സാധ്യതയുള്ളത്. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടേക്കാം. പക്ഷെ അവരെ കേട്ടതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കൂവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

42 സിറ്റിംഗ് എംഎല്‍എമാരെയാണ് ബിജെപി ഗുജറാത്തില്‍ മാറ്റിയത്. ഹിമാചല്‍ പ്രദേശില്‍ 11 പേരെയും. ഇത് അതത് സംസ്ഥാനങ്ങളില്‍ ഉള്‍പാര്‍ട്ടി പോരിന് വഴിവെച്ചിരുന്നു. അതേ സമയം കോണ്‍ഗ്രസില്‍ നിന്നും ജനതാദള്‍ എസില്‍ നിന്നും എത്തിയ എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കും.

യെദിയൂരപ്പ ഇക്കുറി മത്സരിക്കാതെ തിരശീലക്ക് പിന്നില്‍ നിന്ന് ബിജെപി തന്ത്രങ്ങള്‍ ഒരുക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ മകന്‍ ബിവൈ വിജയേന്ദ്ര യെദിയൂരപ്പയുടെ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്ന് മത്സരിച്ചേക്കും. വിജയേന്ദ്രക്ക് സീറ്റ് നല്‍കുന്നതില്‍ ബിജെപി സമ്മതം മൂളിയിട്ടില്ല. അതേ സമയം ഈ നീക്കത്തോട് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button