Home-bannerKeralaNews

ജാഗി ജോണിന്റെ മരണകാരണം തലക്കേറ്റ ക്ഷതം, മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമെന്നും പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീടിനുള്ളിൽ  മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം.

സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തില്‍  കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

കുഴഞ്ഞോ മറ്റോ നിലത്തു വീണപ്പോള്‍ തലക്ക് പരിക്കേല്‍ക്കുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന നിലപാടിലാണ് പൊലീസ്.

ആരോഗ്യ സംരക്ഷണ-പാചക വീഡിയോകളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയയായ ജാഗീ ജോണിനെ തിങ്കളാഴ്ച വൈകീട്ടാണ് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button