EntertainmentKeralaNews

എന്റെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാണ്, അമ്മയോട് വരെ ചോദിച്ചിട്ടുണ്ട്; ഗോസിപ്പുകളെ പറ്റി ഭാവന

കൊച്ചി:മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയിട്ടുള്ള താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ ഭാവനയുടെ പരിമളം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൂടുതൽ അവസരങ്ങൾ ഭാവനയ്ക്ക് ലഭിക്കുന്നത്.

പിന്നീടങ്ങോട്ട് മലയാളത്തിലെ മുൻനിര താരമായി മാറുകയായിരുന്നു ഭാവന. മലയാളത്തിൽ തിളങ്ങുന്നതിനിടെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭവന സജീവമാവുകയായിരുന്നു.

അതേസമയം, വിവാഹ ശേഷം മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഭാവന. കന്നഡ സിനിമാ നിർമ്മാതാവ് നവീനുമായിട്ടായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷം ശേഷം കന്നഡയിൽ ഒന്ന് രണ്ടു ചിത്രങ്ങളിൽ ഭാവന അഭിനയിച്ചെങ്കിലും മലയാളത്തിൽനിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഭാവന.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. ഷറഫുദ്ധീൻ നായകനായ ചിത്രം ഫെബ്രുവരി 17 നാണ് തിയേറ്ററുകളിൽ എത്തുന്ന. ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണു ഭാവനയുടെ മടങ്ങി വരവ്. ഭാവനയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഭാവന ഇപ്പോൾ. അതിനിടെ ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ്. മലയാള സിനിമയിലെ മാറ്റങ്ങളിൽ സന്തോഷമുണ്ടെന്ന് ഭാവന പറയുന്നു. തനിക്കെതിരെ വരുന്ന ഗോസിപ്പ് വാർത്തകളെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

മലയാള സിനിമയിലെ മാറ്റങ്ങളില്‍ സന്തോഷമാണ് തോന്നുന്നത്. ഒരുപാട് നല്ല സിനിമകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. എന്റെ ആദ്യ സിനിമ നമ്മൾ തന്നെ വലിയൊരു മാറ്റമായിരുന്നു. എല്ലാം പുതുമുഖ താരങ്ങളായിരുന്നു അതിൽ. അതിന് ശേഷം ചെയ്ത സിനിമകളൊക്കെ വിശേഷപ്പെട്ടതാണ്. പറയുമ്പോള്‍ 5 വര്‍ഷത്തെ വ്യത്യാസമേയുള്ളൂവെങ്കിലും അത് ഭയങ്കര വ്യത്യാസമാണെന്നും ഭാവന പറഞ്ഞു.

സിനിമകൾ ചെയ്യുമ്പോൾ ഇത് ആളുകള്‍ എങ്ങനെ എടുക്കുമെന്ന് അത്രയധികം ഞാൻ ആലോചിക്കാറില്ല. എന്നാൽ ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ആ ചിന്തയുണ്ട്. ഇന്റര്‍വ്യൂകളിൽ പറയുന്ന കാര്യം എങ്ങനെ പുറത്ത് വരും, എന്ത് ട്രോള്‍ വരുമെന്ന് നമുക്ക് പറയാൻ കഴിയില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് കറക്റ്റ് മനസിലാവും. അത് എഴുതി വരുമ്പോള്‍ എന്താവുമെന്നറിയില്ല.

അവരുടെ രീതിയിലായിരിക്കും എഴുതുന്നത്. വളരെ പോസിറ്റീവായ ആര്‍ട്ടിക്കിളാണെങ്കിലും റീച്ചിന് വേണ്ടി നെഗറ്റീവ് ഹെഡ്ഡിങ് കൊടുക്കുന്ന പ്രവണതയുണ്ട്. ഇപ്പോഴൊക്കെ ആളുകള്‍ക്ക് അത് മനസിലായി തുടങ്ങിയിട്ടുണ്ടെന്നും ഭാവന പറയുന്നു.

കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാണ് ഡിവോഴ്‌സ് ആയെന്നുള്ള വാര്‍ത്തകൾ. അതിങ്ങനെ നിരന്തരം വരുമ്പോള്‍ ആളുകള്‍ നമ്മളെ വിളിച്ച് ചോദിക്കാന്‍ തുടങ്ങും. അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരിക്കും ചോദിക്കുന്നത്. എന്റെ അമ്മയോട് ചോദിക്കുമ്പോൾ എന്റെ അറിവില്‍ ഇല്ലെന്നാണ് അമ്മ പറയാറുള്ളത്. അങ്ങനെയൊരു സംഭവമുണ്ട്.

ഇന്റര്‍വ്യൂസിന്റെ കാര്യത്തില്‍ എങ്ങനെയായിരിക്കും അത് പുറത്ത് വരിക എന്ന് ചിന്തിക്കാറുണ്ടെന്നും ഭാവന പറഞ്ഞു. വീട്ടിലോ ക്ലോസ് ഫ്രണ്ട്‌സിനോടോ സംസാരിക്കുന്നത് പോലെ നമുക്ക് പുറത്ത് ഇടപെടാന്‍ പറ്റില്ല. കേള്‍ക്കുന്നവരും പ്രൈവറ്റായി ഇതൊക്കെ പറയുന്നുണ്ടാവും.

പക്ഷേ, പുറത്ത് അത് പറയുമ്പോള്‍ ഭയങ്കര പ്രശ്‌നമായിട്ട് മാറും. നമ്മള്‍ വിചാരിക്കാത്ത പ്രശ്‌നങ്ങളിലേക്ക് അത് പോവും. അപ്പോള്‍ നമ്മള്‍ ഞാനിതല്ല പറഞ്ഞത്, ഇങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മള്‍ സൂക്ഷിച്ച് സംസാരിക്കുക, അതേ ചെയ്യാനുള്ളൂ എന്നും ഭാവന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button