ഫലസ്തീനിലും ലെബനണിലും ബോംബുകൾ വർഷിച്ച് ഇസ്രയേൽ; വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രയേലി സ്ത്രീകളെ വെടിവെച്ചുകൊന്നു,സംഘര്‍ഷം കനക്കുന്നു
ഗസാ:തെക്കൻ ലെബനണിലും ഗസ്സാ സ്ട്രിപ്പിലും കനത്ത ബോംബിങ് വർഷം നടത്തി ഇസ്രയേൽ. ലെബനണിൽ നിന്നും ഫലസ്തീനി തീവ്രവാദികൾ ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയതിനുള്ള പ്രതികാരമായിട്ടായിരുന്നു ഈ ആക്രമണം.. തെക്കൻ ലെബനണിലെ നഗരമായ ടൈറിലെ ഹമാസ തീവ്രവാദികളുടെ കേന്ദ്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ അക്രമം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണങ്ങൾ.
നേരത്തെ മലമുകളിലെ പള്ളിയിലേക്ക് ഹമാസ് അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തെ പൊലീസ് പ്രവേശന കവാടത്തിനടുത്ത് വെച്ച് തടഞ്ഞിരുന്നു., പൊലീസ് ലാത്തിച്ചാർജ്ജ് ന്യൂടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇന്നലെ അതിരാവിലെ ആയിരുന്നു ഗസ്സയിലും ഇസ്രയേൽ ആക്രമണം നടത്തിയത്. ഇവിടെനിന്നും ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഇസ്രയേൽ പ്രതികരിച്ചത്. ആയുധ നിർമ്മാണത്തിനുപയോഗിച്ചിരുന്ന ഒരു ഭൂഗർഭ നെറ്റ് വർക്ക് ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.
വിമാനത്തിൽ നിന്നും തൊടുത്തുവിട്ട റോക്കറ്റുകളിൽ പലതും പതിച്ചത് റഷീദിയ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിനടുത്തുള്ള ഒരു തുറസ്സായ സ്ഥലത്തായിരുന്നു. മാലിയ പട്ടണത്തിനടുത്തുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു പാലവുംപവർ ട്രാൻസ്ഫോർമറും തകർന്നു. സ്രഷീദിയ നഗരത്തിന്റെ പുറത്തുള്ള ഒരു ഫാമിൽ പതിച്ച മിസൈൽ അനേകം ആടുകളെ കൊല്ലുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച ഇസ്രയേലി പൊലീസ് പുരാതന ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ കയറിയതോടെയായിരുന്നു ഈ ആക്രമണ പരമ്പര ആരംഭിക്കുന്നത്. ഇസ്ലാമത വിശ്വാസികൾക്കും യഹൂദർക്കും ഒരുപോലെ പുണ്യമായ ഒരിടമാണ് ഇത്. തുടർന്ന് വ്യാഴാഴ്‌ച്ച ഗസ്സയിൽ നിന്നും ഹമാസ് റോക്കറ്റ് ആക്രമണം ആരംഭിച്ചു.
ഇസ്രയേലി ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രയെൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഉണ്ടായ വെടിവെയ്‌പ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ജോർദ്ദാൻ താഴ്‌വരയിലെ ഹമാരക്ക് സമീപം വച്ചായിരുന്നു കാറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകൾക്ക് നേരെ അക്രമികൾ വെടിയുതിർത്തത്.
അക്രമികൾക്കായി തിരച്ചിൽ തുടങ്ങിയതായി ഇസ്രയേലി സൈന്യം അറിയിച്ചു. മരണമടഞ്ഞ രണ്ട് സ്ത്രീകളും ഏകദേശം 20 നോട് അടുത്ത് പ്രായമുള്ളവരാണ്. 45 കാരിയായ ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.