KeralaNews

എ. എസ്. ഐ. എസ്. സി. കേരള റീജിയണൽ സ്കൂൾ കലോത്സവം മാന്നാനം കെ.ഇ സ്കൂളിൽ ആരംഭിച്ചു

മാന്നാനം: കൗമാരകലാപ്രതിഭകൾ കലയുടെ വർണവിസ്മയം തീർക്കുന്ന എ. എസ്. ഐ. എസ്. സി. കേരള റീജിയണൽ സ്കൂൾ കലോത്സവം രംഗോത്സവ് 2023 മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു.

എ. എസ്. ഐ. എസ്. സി. റീജിയണൽ വൈസ് പ്രസിഡന്റ് സിസ്റ്റർ ലിൻസി ജോർജ്ജ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. എ. എസ്. ഐ. എസ്. സി കേരള റീജിയണൽ പ്രസിഡന്റ് റവ ഫാ. സിൽവി ആന്റണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരള റീജിയണൽ സെക്രട്ടറിയും മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സകൂൾ പ്രിൻസിപ്പാളുമായ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി സി എം ഐ സ്വാഗതം ആശംസിച്ചു.

തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീചാലിപാലി വിശിഷ്ടാതിഥിയായിരു ന്നു. പിറ്റിഎ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് ആശംസ അർപ്പിച്ചു.

മത്സരങ്ങളിൽ കാറ്റഗറി 1 വിഭാഗത്തിൽ കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാന വും, ചാവറ ഇന്റർ നാഷണൽ സ്കൂൾ അമനകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി 2 മത്സരങ്ങളിൽ അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ ഭരണങ്ങാനം ഒന്നാം സ്ഥാനവും ചാവറ ഇന്റർ നാഷണൽ സ്കൂൾ അമനകര രണ്ടാം സ്ഥാനവും, കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker