കൊച്ചി: കിറ്റെക്‌സ് കമ്പനിയുടമ സാബു ജേക്കബ് പറയുന്നത് ശുദ്ധ വിവരക്കേടാണെന്ന് ഐ എൻ ടി യു സി സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കേരളത്തിൽ വ്യവസായങ്ങൾ നടത്താൻ ചില നിയമങ്ങളുണ്ട് എഴുപത്തിനാലോളം ക്രമക്കേടുകളാണ് തൊഴിൽ വകുപ്പ് കണ്ടെത്തിയത്. തൊഴിലാളികൾക്ക് മിനിമം കൂലി പോലും നൽകാതിരിക്കാൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ ആളാണ് സാബു ജേക്കബിനും ഐ എൻ ടി യു സി പ്രസിഡന്റ് പരിഹസിച്ചു.
ത്രികക്ഷി സമ്പ്രദായ ചർച്ചയ്ക്ക് ശേഷമാണ് മിനിമം വേതനം നടപ്പാക്കേണ്ടത്. അതറിയില്ലെങ്കിൽ പഠിച്ചിട്ട് വേണം സാബു ജേക്കബ് വ്യവസായം നടത്താൻ. 3500 കോടിയുടെ നിക്ഷേപം മറ്റു സമാധാനത്തേക്ക് കൊണ്ടുപോകും എന്നത് പക്വതയില്ലാത്ത നിലപാടാണ്. മുതലാളിമാരുടെ ഉത്തരം സമീപനങ്ങൾ ആശാസ്യമല്ല. സാബു ജേക്കബ് നിയമങ്ങൾ അനുസരിച്ച് അന്തസായി വേണം വ്യവസായം നടത്താൻ. കുറച്ചു പണമുണ്ടെങ്കിൽ ആരെയും വെല്ലുവിളിക്കാൻ എന്ന സമീപനം ശരിയല്ല.
സാബു ജേക്കബ് രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ ആർക്കും എതിർപ്പില്ല. [പക്ഷെ അന്യസംസ്‌ഥാന തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കാൻ അനുവദിക്കില്ല. ന്യായമായ മിനിമം കൂലി പോലും കോടതി വഴി തടഞജ്ഉം തൊഴിൽ വകുപ്പ് ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയും വ്യവസായം നടത്തരുത്. തൊഴിലാളി വിരുദ്ധ നയം തിരുത്താൻ സബ് ജേക്കബ് തയാറാകണം. നിയമം അംഗീകരിച്ച മാന്യമായി വ്യവസായം നടത്താൻ സബ് ജേക്കബ് തയാറാകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
കിറ്റെക്‌സ് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമല്ല. സ്‌ഥാപനം ആര് നടത്തിയാലും നിയമപരമായ പരിശോധനകൾക്ക് വിധേയമാകണം. മുതലാളിമാർ വളർന്നു വരുംന്പോൾ കടന്ന് വന്ന വഴി മറക്കരുത്. കേരളത്തിലെ ഒരു മുതലാളിയും സാബുവിന്റെ പാത പിന്തുടരരുത്. ന്യായമായ തൊഴിൽ സംസ്കാരം കിറ്റെക്‌സിൽ ഉണ്ടാകണം. മിനിമം കൂലി പോലും കൊടുക്കാൻ തയാറാകാട്ടാത്ത ഒരു മുതലാളി എന്ത് സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
കിറ്റെക്‌സിൽ മിനിമം കൂലി നടപ്പാക്കാൻ നിയമപരമായ നിലപാടെടുക്കുമെന്നും ചന്ദ്രശേഖരൻ മുന്നറിയിപ്പ് നൽകി. കിറ്റെക്‌സ് മുതലാളിയുടെ തൊഴിലാളി വിരുദ്ധ നടപടികൾ വ്യാപകമായി പ്രചരിപ്പിക്കുമെന്നും സാധ്യമായ എല്ലാ നടപടികളും ഇതിനെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾ ഉന്നയിക്കുന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ജനപ്രതിനിധികൾക്ക് കഴിയില്ല. അവരെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.