തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അതിഥി സംസ്ഥാന തൊഴിലാളികള്‍ 52000 രൂപ കൈമാറി. തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന് കീഴില്‍ ജോലിചെയ്യുന്ന 43 അതിഥി സംസ്ഥാന തൊഴിലാളികളാണ് അവരുടെ ശമ്പളത്തില്‍ നിന്നു മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഏല്‍പിച്ചത്. തെങ്ങ് കയറി ഉപജീവനം നയിക്കുന്ന തൊഴിലാളികളാണ് തുക കൈമാറിയത്.
ഛത്തീസ്ഗഢ് സ്വദേശികളായ തൊഴിലാളികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്. കൂടെ മുഖ്യമന്ത്രിക്കുള്ള ഒരു കുറിപ്പും നല്‍കിയിരുന്നു. ഈ മഹാമാരിയെ നേരിടുന്നതില്‍ അങ്ങ് മുന്നില്‍ തന്നെയുണ്ടെന്ന് അറിയാമെന്നും ഞങ്ങളും അങ്ങയുടെ കൂടെയുണ്ടെന്നും മലയാളികള്‍ അവര്‍ക്ക് ഒരുപാട് നല്‍കിയിട്ടുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.