33.4 C
Kottayam
Saturday, May 4, 2024

പണം തട്ടാന്‍ നഗ്ന ചിത്രങ്ങളും ഗുണ്ടാ ഭീഷണിയും,ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പിടിയില്‍

Must read

ലുധിയാന:കുറ്റവാളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് ലുധിയാന പോലീസ്. അതിന് കാരണമായതാകട്ടെ ജസ്‌നീത് കൗർ എന്ന യുവതിയുടെ അറസ്റ്റും. സാമൂഹിക മാധ്യമ പേജായ ഇന്‍സ്റ്റാഗ്രാമില്‍ ജസ്നീത് കൗറിനുള്ളത് രണ്ട് ലക്ഷത്തില്‍ അധികം ആരാധകരാണ്.  ജസ്നീത് കൗര്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായാണ് അറിയപ്പെടുന്നത്.

തന്‍റെ പേജിലൂടെ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെടാറുള്ള ജസ്നീത് കൗറിന്‍റെ പോസ്റ്റുകള്‍ക്ക് നിരവധി പേരാണ് ലൈക്കും കമന്‍റും ചെയ്യുന്നത്. എന്നാല്‍, ജസ്നീത് കൗര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു യുവ വ്യാവസായി പരാതി നല്‍കിയതോടൊയാണ് ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. 

ഏപ്രിൽ ഒന്നിന് ലുധിയാനയിലെ മോഡൽ ടൗൺ പോലീസ് സ്റ്റേഷനിൽ ജസ്നീത് കൗറിനെതിരെ കേസ് ഫയൽ ചെയ്തു. പിന്നാലെ അന്വേഷിച്ചെത്തിയ പോലീസ് ജസ്നീത് കൗറിന്‍റെ പക്കല്‍ നിന്നും ഒരു ബിഎംഡബ്ല്യു കാറും മൊബൈൽ ഫോണും പിടിച്ചെടുത്തു. തന്‍റെ സാമൂഹിക മാധ്യമ പേജിലെ ആധാകര്‍ക്ക് സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ച് നല്‍കി അവരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇതുപയോഗിച്ച് അവരില്‍ നിന്നും പണം തട്ടുകയുമാണ് ജസ്നീത് കൗര്‍ എന്ന രാജ്ബീർ കൗർ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. 

ഇതിനായി ജസ്നീത്  സാമൂഹിക മാധ്യമങ്ങളിലെ  സമ്പന്നരായ പുരുഷന്മാരെ സുഹൃത്തുക്കളാക്കും. പിന്നെ പതുക്കെ സ്വന്തം നഗ്ന ചിത്രങ്ങള്‍ അവര്‍ക്ക് അയച്ച് കൊടുക്കും. തുടര്‍ന്ന് അവരുമായി സൗഹൃദം ശക്തമാക്കും. പതുക്കെ അവരുടെ ചിത്രങ്ങള്‍ ആവശ്യപ്പെടും.

പിന്നീടാണ് പണം ആവശ്യപ്പെട്ട് തുടങ്ങുക. പണം നല്‍കിയില്ലെങ്കില്‍ തന്‍റെ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. 2008 ൽ മൊഹാലിയിൽ വെച്ച് സമാനമായ കേസിൽ ജസ്‌നീത് കൗറിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവര്‍ ആഡംബര ജീവിതം നയിച്ചിരുന്നതായി തെളിഞ്ഞിരുന്നെന്നും പോലീസ് പറയുന്നു. 

ലുധിയാന സ്വദേശിയായ 33 കാരനായ വ്യാവസായിയുടെ പരാതിയെ തുടർന്നാണ് ലുധിയാന പോലീസ് ഇത്തവണ ജസ്‌നീത് കൗറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ പണം ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നതായി ഇയാൾ പറഞ്ഞു. തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണി.  

താന്‍ കണ്ടെത്തിയ ഇരകള്‍ വഴങ്ങുന്നില്ലെന്ന് കണ്ടാല്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ജസ്മീത് ഭീഷണി മുഴക്കിയിരുന്നെന്നും ലുധിയാന (വെസ്റ്റ്) അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജസ്രൂപ് കൗർ ബാത്ത് പറഞ്ഞു. ജസ്‌നീതിന്‍റെ സഹായിയായ ലക്കി സന്ധുവിനെതിരെയും ലുധിയാന പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവാണ് ലക്കി സന്ധു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week