ഇൻസ്റ്റഗ്രാം താരത്തിൻ്റെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ, പോക്സോ കേസ് ചുമത്തി
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ 18 കാരിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ. തിരുമല, തൃക്കണ്ണാരം ഞാലിക്കാണം സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ ബിനോയ് എന്ന യുവാവ് അറസ്റ്റിലായത്.
പോക്സോ നിയമപ്രകാരമാണ് പൂജപ്പുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ മേൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
എ എഫ് ഐ ആറിൽ പറയുന്നത് ഇങ്ങനെയാണ്, പെൺകുട്ടിയും യുവാവും തമ്മിൽ സ്നേഹ ബന്ധത്തിലായിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞു. എന്നാൽ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നും പഠനത്തിൽ ശ്രദ്ധിക്കാനും മാതാപിതാക്കൾ പറഞ്ഞു.
രണ്ട് മാസം മുൻപ് പെൺകുട്ടിയും ബിനോയിയും തമ്മിൽ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെൺകുട്ടി 10ാം തീയതി രാത്രി വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അനിയൻ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ സി യുവിൽ ചികിത്സയിലായിരുന്ന കുട്ടി 16 നാണ് മരിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ ബിനോയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തുന്നത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് സൂചന.
മുൻപ് സ്ഥിരമായി വീട്ടൽ വരാറുണ്ടായിരുന്ന യുവാവ് 2 മസമയി വരുന്നല്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും അച്ഛൻ പറഞ്ഞിരുന്നു. അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെൺകുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീസുകൾക്കും താഴെ അധിക്ഷേപ കമന്റുകൾ വന്നിരുന്നു.
എന്നാൽ മകളുട മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്‌ളുവൻസറെ സംശയിക്കുന്നുമെന്നും പെൺകുട്ടിയുടെ അച്ഛൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ബിനോയിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യുന്നതിനിടെ ബിനോയ് നിർണായക വെളിപ്പെടുത്തൽ നടത്തിയതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നു പോലീസ് അറിയിച്ചു.