News

വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ പോലീസ് ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി

കണ്ണൂര്‍: കണ്ണൂരില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ പോലീസ് ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റി. ചെറുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബറ്റാലിയനിലേക്കുസ്ഥലംമാറ്റിയത്.

വഴിയോര കച്ചവടക്കാരെ വിനീഷ് കുമാര്‍ അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നവംബര്‍ 21-ാം തീയതി ചെറുപുഴ ചിറ്റാരിക്കല്‍ പാലത്തിനോട് ചേര്‍ന്ന റോഡിലായിരുന്നു സംഭവം.

ചെറുപുഴ സ്റ്റേഷന്‍ പരിധിയിലെ പുതിയ പാലത്തിനു സമീപം വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരോടാണ് ഇന്‍സ്‌പെക്ടര്‍ അസഭ്യം പറഞ്ഞത്. വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും ഇതിനുപിന്നാലെ ഇന്‍സ്‌പെക്ടര്‍ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

https://youtu.be/nHBSu4OpSZc

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker