ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ തകരാര്‍; ഇന്‍ഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സിഇഓയെ കേന്ദ്ര മന്ത്രാലയം വിളിപ്പിച്ചു. ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സലില്‍ പരേഖിനോട് നാളെ ഹാജരാകാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇ ഫയലിംഗ് പോര്‍ട്ടല്‍ തയ്യാറാക്കിയത് ഇന്‍ഫോസിസ് ആയിരുന്നു. ഇ ഫയലിംഗ് പോര്‍ട്ടലില്‍ രണ്ട് മാസമായി സാങ്കേതിക തകരാര്‍ തുടരുകയാണ്. തകരാര്‍ രണ്ടുമാസമായിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. ഡോ.എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 1981 ല്‍ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇന്‍ഫോസിസ് ലിമിറ്റഡ്.160,027 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇന്‍ഫോസിസ്, ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.