InternationalTechnology

റെക്കോർഡ് ഇടിവിൽ രൂപ;രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഡോളർ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയതിന് തുടർന്ന്  യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് റെക്കോർഡ് ഇടിവിൽ. രൂപയുടെ മൂല്യം ഒരു യുഎസ് ഡോളറിന് 80.2850  എന്ന നിലയിലാണ് ഉള്ളത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം ഒരു യു എസ ഡോളറിന് 79.9750 എന്ന നിരക്കിലായിരുന്നു ഉണ്ടായിരുന്നത്. 

യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായ മൂന്നാം തവണയും പലിശ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. പണപ്പെരുപ്പം കുറയ്ക്കാൻ നിരക്ക് വർദ്ധന ആവർത്തിക്കുകയാണ്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം യുഎസ് സമ്പദ്‌വ്യവസ്ഥയെ ബുദ്ധിമുട്ടിക്കുകയാണെന്ന് തന്നെ പറയാം.

യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതോടുകൂടി  ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. അതേസമയം, ഏഷ്യൻ ഓഹരികൾ വ്യാഴാഴ്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.ഡോളർ സൂചിക ഏകദേശം 1 ശതമാനം ഉയർന്ന് 111.60 എന്ന നിരക്കിലേക്ക് എത്തി.  2024 വരെ നിരക്കുകൾ കുറയാനുള്ള സാധ്യത ഇല്ല. 

യുഎസ് ഫെഡറൽ നിരക്കുയർത്തിയതും ഡോളർ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. ആഭ്യന്തര സാമ്പത്തിക സാധ്യതകൾ മെച്ചപ്പെട്ടെങ്കിലും രൂപ സമ്മർദ്ദത്തിൽ തുടരുകയാണ്. നിലവിലെ ഘട്ടത്തിൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ ഇടപെടാനും കർശന നടപടികൾ സ്വീകരിക്കാനും ആർബിഐക്ക് ബുദ്ധിമുട്ടായിരിക്കും. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള റഷ്യയുടെ ആദ്യ റിസർവറിസ്റ്റ് മൊബിലൈസേഷനെ തുടർന്ന്, യൂറോ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.9807 ഡോളറിലേക്ക് കൂപ്പുകുത്തി. മാത്രമല്ല ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ്, കനേഡിയൻ, സിംഗപ്പൂർ, ചൈനീസ് കറൻസികൾ രണ്ടുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. അതേസമയം, ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം 37 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker