News

മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം 1200 കോടി രൂപ! തുപ്പല്‍ കോളാമ്പി നല്‍കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: വെറ്റിലയും പാന്‍മസാലയും മുറുക്കി യാത്രക്കാര്‍ തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം ഇന്ത്യന്‍ റെയില്‍വെ പ്രതിവര്‍ഷം ചെലവാക്കുന്ന 1200 കോടി രൂപ. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമെല്ലാം യാത്രാക്കാര്‍ മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്.

ഈ പ്രശ്നം പരിഹരിക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുപ്പല്‍ കോളാമ്ബി നല്‍കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് റെയില്‍വെ. തുപ്പല്‍ ഖരവസ്തുവാക്കി മാറ്റാനും പിന്നീടത് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

അഞ്ചു മുതല്‍ പത്ത് രൂപയാണ് മണ്ണില്‍ പെട്ടെന്ന് അലിയുന്ന തുപ്പല്‍ പാത്രത്തിന്റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍. 15, 20 തവണ വീണ്ടും ഉപയോഗിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button