ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്.കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്.ഓസ്ട്രേലിയയിലെ ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ്റ് കൂനയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്.
ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് കത്തയച്ചു.
സംഭവത്തില്‍ വിക്ടോറിയ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രസ്താവന അനുസരിച്ച് വിന്ചെൽസിയ്ക്ക് സമീപത്ത് നിന്നാണ് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് മാർച്ച് 9 ന് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. പരസ്പരം അറിയുന്ന ആളുകളാണ് അതിക്രമത്തിൽ ഭാഗമായിട്ടുള്ളതെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി.
ഭർത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയിൽ ആയിരുന്നു യുവതി താമസിച്ചിരുന്നത്. യുവതിയുടെ രക്ഷിതാക്കളെ ഇന്ന് സന്ദർശിക്കുമെന്നാണ് എംഎൽഎ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചെന്നാണ് എംഎൽഎ വിശദമാക്കുന്നത്.