ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജഴ്സിയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാൽ പരിഹർ (42), പത്തു വയസ്സുള്ള മകൻ, ആറു വയസ്സുള്ള മകൾ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലയിൻസ്ബോറോയിലെ വീട്ടിൽ അമേരിക്കൻ സമയം ബുധനാഴ്ച വൈകിട്ട് 4.30ന് ശേഷമാണ് സംഭവം.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് ജീവനൊടുക്കിയതാണെന്നാണ് സംശയം. ഇവരുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയ ബന്ധുവാണ് സംഭവം പൊലീസിൽ അറിയിച്ചത്.
തേജും സൊണാലിയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു. ഇരുവരും ഐടി ജോലിക്കാരാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News