CricketKeralaNewsSports

മാമനോടൊന്നും തോന്നല്ലേ മക്കളെ’: ഹൈദരാബാദിലെ നിറഞ്ഞ ഗാലറിയുടെ ചിത്രവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം∙ ബുധനാഴ്ച ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘‘ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം… മാമനോടൊന്നും തോന്നല്ലേ മക്കളെ’’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്.

യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും മന്ത്രിയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പു പറയണമെന്നതാണ് ശബരിനാഥന്റെ ആവശ്യം. ‘‘ഇന്ത്യ – ന്യൂസിലൻഡ് ODI മാച്ച് ഹൈദരാബാദിൽ നടക്കുകയാണ്. ഇന്ന് ഒരു പ്രവർത്തിദിവസമായിട്ടും സ്റ്റേഡിയം ഇരമ്പുകയാണ്. തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സർക്കാരും KCAയും കേരളത്തോട് മാപ്പ് പറയണം’’ – അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിനുമുൻപ് ടിക്കറ്റ് നിരക്കിലെ വർധനവ് ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് ഇടയാക്കുകയും എൽഡിഎഫ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോട് മലയാളികൾ പ്രതികരിച്ചത് കളികാണാൻ സ്റ്റേഡിയത്തിൽ എത്താതെയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker