ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് അനുമതി; ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ
ബാഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിദേശരാജ്യങ്ങള്‍ അംഗീകരിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് അടിയന്തിര അനുമതി നല്‍കി ഇന്ത്യ. ജൂണിലോ, ജൂലൈയിലോ ഇറക്കുമതി ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സിന്റെ വ്യവസ്ഥകള്‍ പാലിച്ച് ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാവും വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ ഉപയോഗാനുമതി നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മൂന്ന് മാസം വരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ സൂക്ഷിക്കാനാകും. കൂടാതെ വാക്സിന്റെ ഒറ്റ ഡോസ് സ്വീകരിച്ചാല്‍ മതി. ഇന്ത്യയില്‍ വിതരാണാനുമതി ലഭിച്ച മൂന്ന് വാക്സിനുകള്‍ക്കും രണ്ട ഡോസ് നല്‍കേണ്ടതുണ്ട്.
മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രതീരുമാനം. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കൊപ്പം റഷ്യന്‍ വാക്സിനായ സ്പുട്നിക് വി എന്നിവയ്ക്ക് നിലവില്‍ ഉപയോഗാനുമതി നല്‍കിയിരുന്നു. വാക്സിന്‍ യഞ്ജത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരിട്ട് വാക്സിന്‍ ലഭ്യമാക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.