23.5 C
Kottayam
Friday, September 20, 2024

ദ്രാവിഡായാലും ഗംഭീറായാലും സഞ്ജു ബഞ്ചില്‍ തന്നെ;ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

Must read

പല്ലേകെലെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസണ് ഇടമില്ല. മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇന്ത്യന്‍ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെയും അരങ്ങേറ്റ മത്സരത്തില്‍ പക്ഷേ സഞ്ജുവിന് സ്ഥാനം ഡഗ് ഔട്ടില്‍ തന്നെ.

സഞ്ജുവിന് പകരം ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കീപ്പറായി ടീമില്‍. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ശിവം ദുബെയ്ക്കും അവസരം ലഭിച്ചില്ല. പകരം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ച റിയാന്‍ പരാഗ് ടീമിലെത്തി.

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 214 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 26 പന്തില്‍ 58 റണ്‍സെടുത്ത സൂര്യകുമാര്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 34ഉം റിഷഭ് പന്ത് 32 പന്തില്‍ 49ഉം റണ്‍സെടുത്തു. ശ്രീലങ്കക്കായി പതിരാന നാലു വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും തകര്‍ത്തടിച്ചതോടെ ആറോവറില്‍ 74 റണ്‍സിലെത്തി. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലും(16 പന്തില്‍ 34) ഏഴാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാളുംൾ(21 പന്തില്‍ 40) മടങ്ങിയതോടെ ഇന്ത്യ പതറുമെന്ന് കരുതിയെങ്കിലും സൂര്യകുമാര്‍ യാദവ് തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ കുതിച്ചു. ഒമ്പതാം ഓവറില്‍ ഇന്ത്യ 100 കടന്നു. ഒരറ്റത്ത് സൂര്യ തകര്‍ത്തടിക്കുമ്പോള്‍ താളം കണ്ടെത്താന്‍ പാടുപെട്ട റിഷഭ് പന്ത് ഭാഗ്യത്തിന്‍റെ അകമ്പടിയോടെയാണ് ക്രീസില്‍ നിന്നത്.

22 പന്തില്‍ അര്‍ധെസഞ്ചുറി തികച്ച സൂര്യകുമാര്‍ പതിനാലാം ഓവറില്‍ പുറത്താവുമ്പള്‍ ഇന്ത്യ 150 കടന്നിരുന്നു. നേരിട്ട ആദ്യ 23 പന്തില്‍ 20 റണ്‍സ് മാത്രമെടുത്ത റിഷഭ് പന്തിന് രണ്ട് തവണ ജീവന്‍ കിട്ട. സൂര്യ പുറത്തായശേഷം ക്രീസിലെത്തി ഹാര്‍ദ്ദിക് പാണ്ഡ്യ പതിനേഴാം ഓവറില്‍ മടങ്ങി. 10 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ സംഭാവന.

റിയാന്‍ പരാഗിന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത പരാഗ് പുറത്തായപ്പോള്‍ അവസാനം അടിച്ചു തകര്‍ത്ത റിഷഭ് പന്ത്(32 പന്തില്‍ 49) റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ മടങ്ങി. പിന്നാലെ റിങ്കു സിംഗും(1) വീണെങ്കിലും അവസാന പന്ത് സിക്സിന് പറത്തി അക്സര്‍ പട്ടേല്‍(5 പന്തില്‍ 10*) ഇന്ത്യയെ 20 ഓവറില്‍ 213 റണ്‍ലിലെത്തിച്ചു ഹാര്‍ദ്ദിക്കും പരാഗും പന്തും റിങ്കുവും ക്രീസിലുണ്ടായിട്ടും അവസാന അഞ്ചോവറില്‍ 54 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. ശ്രീലങ്കക്കായി മതീഷ പതിരാന 40 റണ്‍സിന് നാലു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ലങ്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week