ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍,ഇന്ത്യ 224/8
സതാംപ്ടണ്‍:പാക്കിസ്ഥാനെ അടിച്ചൊതുക്കിയ ഇന്ത്യന്‍ വീര്യം മറ്റൊരു അയല്‍ക്കാരനായ
അഫ്ഗാനിസ്ഥാനു മുന്നില്‍ വിലപ്പോയില്ല.ഇന്ത്യയോടുള്ള വിജയം ലോക കപ്പ് നേട്ടത്തേക്കാള്‍ വലുതെന്ന ആവേശത്തിലാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാര്‍ കളത്തിലിറങ്ങിയത്.അഫ്ഗാന്‍ ബൗളര്‍മാരുടെ പോരാട്ട വീര്യത്തിനു മുമ്പില്‍ കീഴടങ്ങിപേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഓരോരുത്തരായി കൂടാരം കയറി 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ224 റണ്‍സ് നേടി മദ്ധ്യ നിരയില്‍ വിരാട് കോഹ്ലിയും രാഹുലും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.രാഹുല്‍ 53 പന്തില്‍ 30 റണ്‍സ് നേടി.ധോണി യാദവ് കൂട്ടുകെട്ടും ഇന്ത്യുടെ സ്‌കോര്‍ മെല്ലെ ഉയര്‍ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ട് ഓപ്പണര്‍മാരെയും തുടക്കത്തില്‍ തന്നെ നഷ്ടമായി.തുടര്‍ന്നെത്തിയ വിജയ് ശങ്കറിനും കാര്യമായി ഒന്നും ചെയ്യാനായില്ല. പിന്നീട് വന്ന ക്യാപ്ടന്‍ വിരാട് കോഹ്ലി 63 പന്തില്‍ 67 റണ്‍സ് നേടി.അവസരോചിതമായി കേദാര്‍ യാദവിന്റെ അര്‍ദ്ധ സെഞ്ചുറി കൂടിയില്ലെങ്കില്‍ ഇന്ത്യന്‍ നില കൂടുതല്‍ പരുങ്ങലിലായേനെ അഫ്ഗാന് വേണ്ടി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.