NationalNews

കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പിലും,തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ:തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കമൽഹാസന്റെ വിശ്വസ്ഥൻ ചന്ദ്രശേഖറിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ 8 കോടി രൂപ പിടിച്ചെടുത്തു. കണക്കിൽപ്പെടാത്ത പണമാണ് പിടിച്ചെടുത്തതെന്നാണ് അധികൃതർ പറയുന്നത്. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മക്കൾ നീതി മയ്യം ട്രഷറർ കൂടിയാണ് ചന്ദ്രശേഖർ.

മധുരയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയിൽ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യാനായി വച്ചിരുന്നതായിരുന്നു സാധനങ്ങൾ. അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ആർ ബി ഉദയകുമാറിന്റെ ചിത്രം സമ്മാനപ്പൊതികളിൽ പതിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button