KeralaNews

‘കുതിരയുടെ കൂടെ ഓടിയതുൾപ്പടെ 60 ഷോട്ടിൽ ഞാനാണ്’; ദുൽഖറിന് പകരക്കാരനായതിനെ കുറിച്ച് ഹക്കീം ഷാ!

കൊച്ചി:അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് ഹക്കിം ഷാ. ചിത്രത്തിൽ വിനോദ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. മുൻപ് നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ള നടനാണ് ഹക്കീം ഷാ എന്നാൽ ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത് പ്രണയ വിലാസത്തിലാണ്.

മറ്റു പല നടന്മാരെയും പോലെ സിനിമയിൽ അവസരങ്ങൾ തേടി നടന്നൊരു കാലം ഹക്കീമിനും ഉണ്ടായിരുന്നു. അടുത്തിടെ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ ഹക്കീം താൻ മുൻപ് ചെയ്‌ത സിനിമകളെ കുറിച്ചും തന്റെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയുണ്ടായി. അതിൽ ദുൽഖർ സൽമാൻ നായകനായ ചാർലി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചും ഹക്കീം വെളിപ്പെടുത്തിയിരുന്നു. അതിനിടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദുൽഖറിന് ഡ്യൂപ്പായി ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചാണ് ഹക്കീം പറഞ്ഞത്. ‘ദുൽഖറിന്റെ അതേ ഫിഗറും അതേ ഹൈറ്റും ഉള്ള ഒരാൾ വേണം, ഷോൾഡറിന് സജഷൻ കൊടുക്കാൻ ഒക്കെ കൃത്യമായ ഒരാൾ. ദുൽഖർ ഇല്ലാത്ത സാഹചര്യങ്ങളിൽ വണ്ടി ഓടിച്ചു പോകുന്ന സീൻ ഒക്കെ വരുമ്പോൾ ദുൽഖർ ആണെന്ന് തോന്നണം അതിനു പറ്റിയ ഒരാൾ ഞാൻ ആയിരുന്നു ഭാഗ്യം കൊണ്ട്,’

‘അങ്ങനെ ഹെൽമറ്റും വച്ച് കോസ്റ്റ്യൂംസും ഇട്ട് ഞാൻ ബൈക്ക് ഓടിച്ചു പോകുമ്പോൾ ആളുകൾ വിചാരിക്കും ദുൽഖർ ആണെന്ന്. കാരണം ഇതെല്ലാം വൈഡ് ഷോട്ടുകൾ ആണ്. ഇതിനൊന്നും ദുൽഖറിന്റെ ആവശ്യം ഇല്ല. അങ്ങനെ ദുൽഖറിന് പാക്കപ്പ് പറഞ്ഞതിന് ശേഷം എടുത്ത ഇതുപോലെ ഉള്ള സീനുകളിൽ എല്ലാം ഞാൻ ആയിരുന്നു,’

‘ചാർളിയിൽ ഏകദേശം 60 ഷോട്ടിൽ ഞാൻ ഉണ്ട്, ഇങ്ങനെ ദുൽഖറിന് പകരക്കാരനായി. കുതിരയുടെ കൂടെ ഓടുന്ന സീൻ ഉണ്ട്, അന്ന് ദുൽഖറിന്റെ കാലിന് സുഖമില്ലാതെ ഇരിക്കുക ആയിരുന്നു. ഓടാൻ പറ്റില്ലായിരുന്നു, കുതിരയുടെ ഒപ്പം ഓടിയെത്തണ്ടേ, രണ്ടും കൽപ്പിച്ച് ഞാൻ ഓടി. സിനിമയുടെ ആദ്യം ദുൽഖറിന്റെ ഒപ്പം ടെസ ബൈക്കിൽ വന്നിറങ്ങുന്ന സീനിൽ ഒക്കെ ദുൽഖറിന് പകരം ഞാൻ ആണ്,’ ഹക്കീം ഷാ പറഞ്ഞു.

dulquer salmaan hakkim shah

അതേസമയം, രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. അപ്പോൾ ചാർളി ഇങ്ങേരുടെ പടം ആണല്ലേ എന്നാണ് ആരാധകർ തമാശയായി പലരും കമന്റ് ചെയ്യുന്നത്. വേറെ ലെവൽ ആക്ടർ ആണെന്നും പ്രണയവിലാസം പൊളിച്ചു എന്നും നാളെ മച്ചാനും മറ്റൊരു അപരൻ വരട്ടെ എന്നൊക്കെ പോകുന്നു കമന്റുകൾ. ഹക്കിം, നിന്റെ ഡേറ്റ് കാത്തു മലയാളം സിനിമാ ഇൻഡസ്ട്രി നിൽക്കുന്ന കാലം ദേ അടുത്ത് എത്തിയിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കീം ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിൻ്റെ തന്നെ ചാർലിയിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയായിരുന്നു. അതിനൊപ്പമാണ് ദുൽഖറിന്റെ ഡ്യൂപ്പ് ആയത്. ഇതിനു പുറമെ നായാട്ട്, രക്ഷാധികാരി ബൈജു ഒപ്പ്, കടസീല ബിരിയാണി, അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമകളിലൊക്കെ ഹക്കീം ഷാ അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker