KeralaNews

മണംപിടിച്ച് കൊവിഡ് തിരിച്ചറിയുന്ന കിറ്റ്; വീട്ടിൽ തന്നെ പരിശോധന നടത്താം

തിരുവനന്തപുരം: കൊവിഡ് 19 അനോസ്മിയ ചെക്കർ ഉപയോഗിച്ച് ഇനി വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെൽ ബയോളജി വിഭാഗം വികസിപ്പിച്ചെടുത്തതാണ് മണംപിടിച്ച് കോവിഡ് ബാധ തിരിച്ചറിയുന്ന കിറ്റ്. കോവി-സ്മെൽ എന്ന പേരിലാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്.

ഗന്ധശക്തി വ്യതിയാനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള ഉപകരണമാണ് അനോസ്മിയ ചെക്കർ. ഗന്ധപരിശോധന നടത്തിയ ശേഷം ലഭിക്കുന്ന ഗന്ധം ഏതാണെന്ന് ഇൻസ്റ്റർ മൊബൈൽ ആപ്ലിക്കേഷനിലോ http://WWW.inster.in എന്ന വെബ്സൈറ്റിലോ രേഖപ്പെടുത്തി ഫലം അറിയാനാവും. പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ഉപയോഗിക്കാ‌വുന്ന കിറ്റിൽ ആറ് പരിശോധനാ സാഷെകളാണുള്ളത്.

പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ അടുത്തയാൾക്കും ഈ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം. അഞ്ച് പേർക്ക് അല്ലെങ്കിൽ കിറ്റ് തുറന്ന് പത്ത് മിനിറ്റ് വരെ ഇതുപയോഗിക്കാം. ഫലം പോസിറ്റീവാണെ‌ങ്കിൽ മറ്റുള്ളവർ കിറ്റുപയോഗിക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker