KeralaNews

14 വര്‍ഷം ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രശ്‌നമായി: എംജി

കൊച്ചി:മലയാളികളുടെ പ്രിയഗായകനാണ് എംജി ശ്രീകുമാര്‍. പാട്ടിന്റെ ഏത് രീതിയും അനായാസം വഴങ്ങുന്ന ഗായകന്‍. അടിച്ചു പൊളിയും മെഡലിയും ക്ലാസിക്കലുമെല്ലാം ഒരേ പൂര്‍ണതയോടെ പാലി ഫലിപ്പിക്കാന്‍ എംജി ശ്രീകുമാറിന് സാധിക്കും. മിനിസ്‌ക്രീനില്‍ റിയാലിറ്റി ഷോകളിലെ എംജി അങ്കിളായും അവതാരകനായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കല്യാണത്തെക്കുറിച്ച് എംജി ശ്രീകുമാര്‍ മനസ് തുറക്കുകയാണ്. എംജിയെ അറിയുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ലേഖയേയും അറിയാം. എംജിയ്‌ക്കൊപ്പം എല്ലാ വേദികളിലും ലേഖ എത്താറുണ്ട്. ഇരുവരും വര്‍ഷങ്ങളോളം ലിവിങ് ടുഗദറിലായിരുന്നു. പിന്നീടാണ് വിവാഹം കഴിക്കുന്നത്. കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് എംജി മനസ് തുറന്നത്.

തുടക്കം കച്ചേരികളിലും ഗാനമേളകളിലുമായിരുന്നു. ഗാനമേളകള്‍ ഹിറ്റായപ്പോള്‍ ഒരു മാസം പത്തും പതിനഞ്ചും പ്രൊഗ്രാമുകളൊക്കെയായി ആകെ തിരക്കായിരുന്നു. ആ സമയങ്ങളില്‍ കല്യാണ ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ചിത്രം സിനിമയില്‍ പാടിക്കഴിഞ്ഞ ശേഷമാണ് ലേഖയെ പരിചയപ്പെടുന്നതെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

14 വര്‍ഷത്തോളം ലിവിങ് ടുഗര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കി. പിന്നീട് പ്രശ്‌നങ്ങളെല്ലാം കുറഞ്ഞു തുടങ്ങി. മൂകാംബിക ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി. അവിടെ വച്ചു തന്നെ രജീസ്റ്റര്‍ ചെയ്തു. നാട്ടിലെത്തിയ ശേഷം രജിസ്റ്റര്‍ മാര്യേജ് ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. അന്ന് അങ്ങനെയായിരുന്നെങ്കിലും ഇപ്പോള്‍ ഈ കാലത്ത് താന്‍ ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

തന്നെ അനുകരിക്കുന്ന മിമിക്രിക്കാരെക്കുറിച്ചും എംജി സംസാരിക്കുന്നുണ്ട്. മിമിക്രിക്കാരെ അന്നും ഇന്നും വലിയ കാര്യമാണ്. സന്തോഷിപ്പിച്ചും നോവിച്ചും അവര്‍ പലതും ചെയ്യുമെന്നാണ് എംജി പറയുന്നത്. അവര്‍ക്ക് ആദ്യം എന്നില്‍ നിന്ന് കിട്ടിയത് പയിനായിരം ആയിരുന്നു. ഞാനതിനെ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും എംജി പറയുന്നു. ഞാനൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിച്ചിരുന്നു. അതോടെ അവര്‍ പയിനായിരത്തിന്റെ ശക്തി കൂട്ടിയെന്നാണ് എംജി പറയുന്നത്.

പിന്നീട് ഞാനത് വിട്ടു കളഞ്ഞു. അവര്‍ എന്തെങ്കിലും ചെയ്യട്ടെ. പയിനായിരത്തിന് ശേഷം പൂക്കുറ്റിയായിരുന്നു അവര്‍ക്ക് എന്നില്‍ നിന്നും കിട്ടിയ മറ്റൊന്ന്. ഇനി എന്താണ് അവര്‍ക്ക് കിട്ടുകയെന്ന് അറിയില്ലെന്നും എംജി പറയുന്നു. പിന്നാലെ തന്നെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ എഴുതുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ മീഡിയകളാണ് മറ്റൊന്ന്. എംജി ശ്രീകുമാറിന് എന്തുപറ്റി? എന്നൊക്കെ ടൈറ്റില്‍ കാര്‍ഡിട്ട് ഓരോ വാര്‍ത്തയിറക്കും. സത്യത്തില്‍ ഞാനിവരോടെല്ലാം നന്ദി പറയുകയാണ് ചെയ്യുക എന്നാണ് എംജി പറയുന്നത്. അവരിനിയും എഴുതണം. അവരിങ്ങനെ അനാവശ്യ ചര്‍ച്ചകളൊക്കെയായി മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ കുറച്ചുകൂടി പോപ്പുലര്‍ ആവും. സജീവമായി എന്റെ പേരു നില്‍ക്കും എന്നാണ് എംജി പറയുന്നത്.

മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദമാണ് എംജി ശ്രീകുമാറിന്റേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഗായകന്‍ കൂടിയാണ് അദ്ദേഹം. പുതിയ തലമുറയെ പോലും തന്റെ സംഗീതം കൊണ്ട് ആവേശം കൊള്ളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. സ്‌റ്റേജ് പരിപാടികളിലും അദ്ദേഹം ഇന്നും സജീവമാണ്. ആലാപനത്തിന് പുറമെ സംഗീത സംവിധായകനായും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker