KeralaNews

‘ശ്രീനിവാസനെ എനിക്ക് പേടിയാണ്; കാര്യകാരണ സഹിതമാണ് അഭിപ്രായങ്ങൾ പറയുക’ മമ്മൂട്ടി പറഞ്ഞത്

കൊച്ചി:മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹം മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന നടൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. മകൻ വിനീത് ശ്രീനിവാസനോടൊപ്പം അഭിനയിച്ച കുറുക്കൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ 67-മത്തെ പിറന്നാൾ ആഘോഷിച്ചത്. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. മോഹൻലാലിന് എതിരെ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായി മാറിയത്. മോഹൻലാലുമായി താൻ നല്ല ബന്ധത്തിൽ അല്ലെന്നും നടനെ കുറിച്ചുള്ള ചില കാര്യങ്ങൾ മരിക്കുന്നതിന് മുന്നേ വെളിപ്പെടുത്തുമെന്നുമൊക്കെയാണ് ശ്രീനിവാസൻ പറഞ്ഞത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്.

mammootty sreenivasan

ഇതിന് പിന്നാലെ ശ്രീനിവാസനെ വിമർശിച്ചും മറ്റും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അതിനിടെ, ഇപ്പോഴിതാ, പണ്ട് ഒരു പൊതുവേദിയിൽ മമ്മൂട്ടി ശ്രീനിവാസനെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 2010 ൽ നടന്ന ഒരു പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ശ്രീനിവാസനെ പേടിയാണെന്നും നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന ആളാണ് അദ്ദേഹമെന്നും മമ്മൂട്ടി പറയുന്നുണ്ട്. വിശദമായി വായിക്കാം.

‘എന്നെ വിളിച്ചിരിക്കുന്നത് ശ്രീനിവാസനെ ആദരിക്കാനാണ്. ഞാൻ കുറെ നാളുകളായി ആഗ്രഹിക്കുന്നതാണ് ശ്രീനിവാസനെ ഒന്ന് ആദരിക്കണമെന്ന്. ഇതിന് എന്നെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ തമ്മിൽ ഞങ്ങളുടെ സിനിമ ജീവിതത്തോളം അടുപ്പമുള്ള വ്യക്തി ബന്ധമുണ്ട്. നിങ്ങൾ കഥപറയുമ്പോൾ സിനിമയിൽ കണ്ടതല്ല. അതിന്റെ വേറൊരു ഭാവം. എന്റെ പുറത്തു വന്ന സിനിമയിൽ എന്നെക്കാൾ വലിയ താരമായിരുന്ന ആളാണ് ശ്രീനിവാസൻ,’

‘വിൽക്കാനുണ്ട് എന്ന സിനിമയിൽ ഞാൻ അഭിനയിക്കാൻ വരുമ്പോൾ ശ്രീനിവാസൻ കുറച്ചു പേരെങ്കിലും അറിയുന്ന ഒരു നടനാണ്. മാത്രമല്ല എന്നെ പോലെ അഭിനയ മോഹം മാത്രം കൈവശമുള്ള ആളായിരുന്നില്ല. അഭിനയം ശാസ്ത്രീയമായി പഠിച്ച് സിനിമ രംഗത്തേക്ക് ഇറങ്ങിയ ആളായിരുന്നു ശ്രീനിവാസൻ. എനിക്ക് സിനിമയിൽ വരുമ്പോൾ എല്ലാവരെയും പേടി ആയിരുന്നു. ശ്രീനിവാസനെ ഉൾപ്പടെ. ശ്രീനിവാസനെ ഇപ്പോഴും പേടിയുണ്ട്. ഞാൻ കണ്ട നാൾ മുതൽ ശ്രീനിവാസൻ ശുണ്‌ഠിക്കാരനായിരുന്നു’

‘വളരെ ചെറിയ കാര്യത്തിന് ഞങ്ങൾ ഒരിക്കൽ പിണങ്ങി പിന്നെ ഇണങ്ങി. പിന്നീട് അതിനും നല്ല സൗഹൃദത്തിലായി. ഞാൻ പഠിച്ചിരുന്ന കാലത്ത് റേഡിയോ നടകങ്ങൾ പ്രക്ഷേപണം ചെയ്യുന്ന സമയമാണ്. അന്ന് മദ്രാസ് ഫിലിം ഇന്സ്ടിട്യൂട്ടിലെ ചില കലാകാരന്മാരുടെ നാടകം പ്രക്ഷേപണം ചെയ്തിരുന്നു. അന്ന് ശ്രീനിവാസന്റെ ശബ്ദം മാത്രം ആയിരുന്നു ഞാൻ കേട്ടത്. പിന്നീട് ഒരിക്കെ അത് ഈ ശ്രീനിവാസൻ ആയിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെടുകയായിരുന്നു,’

‘അത് അറിഞ്ഞോ അറിയാതെയോ വന്നൊരു ആത്മബന്ധമാണ്. അത് കഴിഞ്ഞ് അദ്ദേഹം തിരക്കഥാകൃത്തും, നടനും സംവിധായകനും ഒക്കെയായി. സാംസ്‌കാരിക രംഗത്ത് ശ്രീനിവാസന്റെ വാക്കുകൾക്ക് പ്രാധാന്യമുള്ള ഒരു കാലമാണിത്. അത്രത്തോളം ശ്രീനിവാസൻ ഉയർന്നു. ഞാനും ഉയരാതിരുന്നില്ല എന്ന് ഞാൻ പറയുന്നില്ല. സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും നിലനിർത്തികൊണ്ട് തന്നെ താൻ പ്രവർത്തിക്കുന്ന രംഗത്ത് വളരെ ധൈര്യപൂർവം മുന്നോട്ട് പോകുന്നതിലും ശ്രീനിവാസൻ എന്ന മിടുക്കൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,’

‘വളരെ കാര്യകാരണ സഹിതമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിക്കുന്നതും സ്ഥാപിക്കുന്നതും. വളരെ ലോജിക്കലായാണ് അദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ തിരക്കഥകൾ ശ്രദ്ധിച്ചാൽ അറിയാം. അദ്ദേഹം സമീപിക്കുന്നത് സാദാരണ ആക്ഷേപ ഹാസ്യത്തിലൂടെ ആണെങ്കിലും നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരുപാട് ചേതികളെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പരിഹസിക്കുന്നത് നമ്മുക്ക് കാണാം,’ എന്ന് പറഞ്ഞ് ശ്രീനിവാസനെ ആദരിച്ചു കൊണ്ടാണ് മമ്മൂട്ടി നിർത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button