CrimeNews

ഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി; ഗര്‍ഭസ്ഥ ശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

താനെ: മഹാരാഷ്ട്രയിലെ താനെ നഗരത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയെ തീകൊളുത്തി. സംഭവത്തില്‍ ആറു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. കല്‍വയിലെ മഫ്തലാല്‍ കോളനിയില്‍ താമസിക്കുന്ന അനില്‍ ബഹാദൂര്‍ ചൗരസ്യയാണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സിലാണ്. പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ യുവതിയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനു പിന്നാലെ പ്രതി യുവതിയെ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker