വിവാഹപിറ്റേന്ന് ഡിവോഴ്സ് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു
വാഷിംഗ്ടണ്‍: വിവാഹത്തിന്റെ പിറ്റേദിവസം തന്നെ വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു. കേസില്‍ പ്രതിക്ക് കോടതി തടവുശിക്ഷ വിധിച്ചു. 39 കാരനായ താരിഖ് അല്‍ഖയ്യാലി എന്നയാളെയാണ് അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വര്‍ഷം തടവിന് ശിക്ഷിച്ചത്.
അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ആര്‍ലിംഗ്ടണിലാണ് സംഭവം. ഇവിടെ ജോലിചെയ്യുകയായിരുന്നു താരിഖ്. ഇയാള്‍ താമസിച്ചത്. ജോര്‍ദാന്‍ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയാണ് ഇയാളുടെ ഭാര്യ. അമേരിക്കയില്‍ ജോലി ചെയ്തിരുന്ന താരിഖ് ആര്‍ലിംഗ്ടണിലെ ഒരു അപ്പാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്. വിവാഹശേഷം ജോര്‍ദാനിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നതായിരുന്നു യുവതി.
വിവാഹത്തിനു പിറ്റേന്നു തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും യുവതി വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നമുണ്ടായി. താരിഖിന് മറ്റൊരു യുവതിയുമായി രഹസ്യബന്ധമുണ്ടെന്ന് യുവതി ആരോപിച്ചു. വഴക്കിനിടെയാണ് ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.