ഭാര്യയ്ക്ക് പാറ്റയെ പേടി, മൂന്ന് വര്‍ഷത്തിനിടയില്‍ വീട് മാറിയത് 18 തവണ; ഒടുവില്‍ വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയില്‍
ഭോപ്പാല്‍: പാറ്റകളോടുള്ള ഭാര്യയുടെ പേടി കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഭാര്യയുടെ പാറ്റകളോടുള്ള ഭയം കാരണം മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ട് വീടുകള്‍ തനിക്ക് മാറേണ്ടി വന്ന സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെടുന്നതെന്നാണ് യുവാവ് പറയുന്നത്.
ഇനിയും വീട് മാറാനോ ഭാര്യയുടെ പാറ്റ പേടി സഹിക്കാനോ സാധിക്കില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ലായിരുന്നു വിവാഹം, ഇതിന് ശേഷമാണ് പാറ്റകളോടുള്ള ഭയത്തെ കുറിച്ച് ഭാര്യ തന്നോട് പറയുന്നത്. അടുക്കളയില്‍ പാറ്റയെ കാണുമ്പോള്‍ ഭാര്യ അലമുറയിട്ട് കരയുന്നതും തുടര്‍ന്ന് പേടി കാരണം അടുക്കളയില്‍ കയറാന്‍ തയ്യാറാകാത്തതും പതിവാകുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ നിര്‍ബന്ധപ്രകാരമാണ് വീടുകള്‍ മാറിക്കൊണ്ടിരുന്നതെന്ന് യുവാവ് പറയുന്നു.
2018 ലാണ് ആദ്യമായി വീട് മാറുന്നത്. ഇതിന് പിന്നാലെ മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ട് തവണ വീട് മാറേണ്ടി വന്നു. ഓരോ തവണ വീട് മാറുമ്പോഴും പാറ്റയെ കണ്ടാല്‍ ഭാര്യ അടുക്കളയില്‍ കയറാന്‍ വിസമ്മതിക്കുകയും വീണ്ടും വീട് മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പതിവായെന്നാണ് ഭര്‍ത്താവ് പറയുന്നത്. വീട് മാറി മാറി മാറി മടുത്തെന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ഇപ്പോഴത്തെ ആവശ്യം.