ഗാന്ധിനഗർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി ഭാഗത്ത് റയ്യാൻ തുളീണായ്യത് വീട്ടിൽ നിസാം (47) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടിൽ വച്ച് ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരില്‍ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പു കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ സുധി.കെ.സത്യപാലൻ, സി.പി.ഓ സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News