തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം. തിരുവനന്തപുരം നരുവാമൂട്ടിൽ അമ്മാനൂർ കോണത്താണ് സംഭവം. തടി മില്ലിലാണ് തീപിടിത്തമുണ്ടായത്. അമ്മാനൂർക്കോണം വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവമുണ്ടായത്.
തീപിടിത്തത്തിൽ ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിൽ നിന്നും നെയ്യാറ്റിൻകരയിൽ നിന്നുമാണ് ഫയർഫോഴ്‌സ് എത്തിയത്.
മില്ലിന് സമീപത്തായി നിരവധി വീടുകളുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചത്. മില്ലിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News