പ്രണവ് മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘ഹൃദയം’ പോസ്റ്റർ
പ്രണവ് മോഹലാലിന്‍റെ പിറന്നാളിണിന്ന്. താരത്തിന് ആശംസ നേരുന്നതിനൊപ്പം പുതിയ ചിത്രം ഹൃദയത്തിന്‍റെ പോസ്റ്റർ പങ്കു വച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസൻ. ക്യാമറയുമായി പ്രണവ് നിൽക്കുന്ന ക്യാരക്ടർ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അപ്പുവിന് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം ഹൃദയം ടീമിന് ആശംസകൾ എന്നാണ് പോസ്റ്റർ പങ്കു വച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.
‘അപ്പുവിനെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഈ സിനിമ പുറത്തിറങ്ങി ആളുകൾ കാണുന്നതുവരെ ഞാൻ കാത്തിരിക്കും. ഇപ്പോൾ ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്യുന്നു.പിറന്നാൾ ആശംസകൾ ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ് മോഹൻലാലിന്.’–വിനീത് ശ്രീനിവാസൻ കുറിച്ചു.പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസം കല്യാണിയുടെ പോസ്റ്റർ
പുറത്തുവിട്ടതും ചർച്ചയായിരുന്നു.
മോഹൻലാലിന്‍റെ’ചിത്രം’ സിനിമയുടെ ഫോട്ടോയുമായാണ് ആരാധകർ പോസ്റ്ററിനെ താരതമ്യം ചെയ്യുന്നത്. 1988ൽ പ്രിയദർശന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയിൽ ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു മോഹൻലാലിന്.ഹൃദയത്തിലെ പ്രണവിന്‍റെ കഥാപാത്രവും ഫോട്ടോഗ്രാഫറാണോ എന്ന് ആരാധകർ ചോദിക്കുന്നു.
ഒപ്പം ചിത്രം പോലെ ഹൃദയവും ഹിറ്റാകട്ടെയെന്ന് സിനിമ മേഖലയിൽ ഉള്ളവരാകെ ആശംസകൾ നേരുന്നു.
പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്‍ദുൾ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകൻ. അജു വർഗീസ്,ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ.മെറിലാൻഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ്
ചിത്രം നിർമിക്കുന്നത്.