
ചങ്ങനാശേരി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ (കോട്ടയം എആര്‍ ക്യാംപ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ ബ്രീന വര്‍ഗീസ് (45) ആണ് മരിച്ചത്. കഴിഞ്ഞ് ശനിയാഴ്ച സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ കൂരിശൂമൂടിനു സമീപം നിയന്ത്രണം വിട്ട പാല്‍ കയറ്റി വന്ന വാന്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബ്രീനയുടെ മുകളിലേക്കാണ് വാന്‍ മറിഞ്ഞു വീണത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് വാന്‍ ഉയര്‍ത്തിയാണ് ബ്രീനയെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചങ്ങനാശേയില്‍ ആധാരം എഴുത്ത് ഓഫിസിലെ ജീവനക്കാരിയായിരുന്നു. പന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗമാണ്. മക്കള്‍: അഡോണ്‍ ആന്റണി, ആഗ്‌നസ് ആന്റണി. സംസ്‌ക്കാരം പിന്നീട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News