കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മകളെയും കൂട്ടി ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങിയ യുവതി കോടതിയില്‍ വെച്ച് പെയിന്റിംഗ് തൊഴിലാളിയായ കാമുകനൊപ്പം പോയി. മാവുങ്കാല്‍ പുതിയ കണ്ടത്തെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായ ചായ്യോത്തെ ധനിഷയാണ് തച്ചങ്ങാട് അരവില്‍ സ്വദേശി ജിതേഷിനൊപ്പം പോയത്. യുവതിയെ കഴിഞ്ഞ 25 മുതല്‍ കാണാതായിരിന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരും കോടതിയിലെത്തിയിരുന്നു. മാതാവ് കൂട്ടികൊണ്ടു പോയ ആറുവയസ്സുകാരിയായ മകളെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
എല്ലാവരെയും അത്ഭുതപ്പെടുത്തി ആറ് വയസ്സുകാരിയായ ഏക മകള്‍ കോടതിയില്‍ മാതാവിനൊപ്പം പോകാന്‍ കൂട്ടാക്കാതെ പിതാവിനൊപ്പം പോകുകയാണ് ഉണ്ടായത്. മാതാവിനൊപ്പം പോകാന്‍ കുട്ടി തയ്യാറാണെങ്കിലും കാമുകന്‍ കൂടെയുള്ളതിനാല്‍ കുട്ടി കൂടെ പോകാന്‍ തയ്യാറായില്ല. പിതാവിനൊപ്പം പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കുട്ടിയെ പിതാവ് വിനോദിനൊപ്പം കോടതി വിട്ടയച്ചു. കഴിഞ്ഞ 25 ന് പുലര്‍ച്ചെ പുതിയ കണ്ടത്തെ വീട്ടില്‍ നിന്നും കാണാതായ ധനിഷയും മകളെയും പോലീസാണ് കോടതിയില്‍ ഹാജരാക്കിയത്.
തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ചാറ്റിംഗില്‍ പരിചയപ്പെട്ട തച്ചങ്ങാട്ടെ പെയിന്റിംഗ് തൊഴിലാളി അരവില്‍ ജിതേഷിനൊപ്പം പോയതായി കണ്ടെത്തി. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും വരുന്ന വിവരമറിഞ്ഞാണ് ധനിഷ, കാമുകനൊപ്പം മണിക്കൂറുകള്‍ക്ക് മുമ്പ് മുങ്ങിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കമിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നേരിട്ട് ഹാജരായത്.
ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായതായി ഇരുവരും പോലീസിനെ അറിയിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ധനിഷ കാമുകനൊപ്പം പോകാന്‍ താത്പര്യമറിയിച്ചു. യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പെയിംന്റിംഗ് തൊഴിലാളിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു.