അടൂര്‍: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മണക്കാല തോട്ടുകടവില്‍ ടി.എം. മാത്യു (69)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ നിന്നു കണ്ടെത്തിയത്. രാവിലെ 9.15നാണ് വീട്ടില്‍നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു അടൂര്‍ അഗ്നിരക്ഷാസേന തീയണച്ചപ്പോഴേക്കും മാത്യുവിന്റെ ശരീരം മുഴുവന്‍ കത്തിയിരുന്നു. ഭാര്യ മേഴ്സി രാവിലെ മാവേലിക്കര കൊല്ലകടവിലെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം കട്ടിലിനടിയില്‍ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണം കാണുന്നതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News