News

വ്യാജമദ്യ ദുരന്തം;.ബിഹാറിൽ10 മരണം, 14 പേര്‍ ചികിത്സയില്‍

പാട്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്.മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം നിലവില്‍ വന്ന ശേഷം മേഖലയില്‍ വ്യാജമദ്യ സംഘങ്ങള്‍ സജീവമാണെന്ന് ആരോപണവും സജീവമാണ്.

അഞ്ചു വര്‍ഷമായി മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആകെ 70പേരാണ് വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button