KeralaNews

ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന ബിസിനസുകാരന്റെ ഫാന്‍സ് നടത്തിയത് ലജ്ജാകരമായ കടന്നാക്രമണം; അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്

കൊച്ചി: സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്‌ക്കെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെ്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടാവുന്ന കേസുകളാണ് ഇതെല്ലാം. എങ്കിലും എല്ലാ പ്രതികളേയും അറസ്റ്റിനുള്‍പ്പെട വിധേയമാക്കും. ഹണി റോസിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ കേസെടുക്കാവുന്നതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മുതലാളിയുടെ സ്വാധീനമാണ് ഇതിന് കാരണമെന്ന് വിലയിരുത്തലുണ്ട്.

ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിനു പിന്നാലെ അധിക്ഷേപം ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും ഹണി റോസ് നല്‍കി. പേര് പരാമര്‍ശിച്ചില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാമെന്നും വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. നിയമനടപടിയെ പറ്റി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ഇനിയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്. ഇങ്ങനെ തന്നെ പോകാമെന്നുള്ളത് സ്വയമെടുത്ത തീരുമാനമാണ്. എനിക്ക് അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്, ഹണി റോസ് പറഞ്ഞു.

ദ്വയാര്‍ഥ പരാമര്‍ശങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.

മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു വ്യക്തിയെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു.

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സമൂഹമാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു. നേരത്തെ ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഈ സംഭവമാണോ ഹണി റോസ് തന്റെ കുറുപ്പിന് ആധാരമാക്കിയതെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ ആര്‍ക്കെതിരെയായാലും ഹണി റോസ് പ്രകടിപ്പിക്കുന്നത് അതിരൂക്ഷ വിമര്‍ശനമാണ്. അത് ആ ഞരമ്പ് രോഗിക്കുള്ള കുറു കൃത്യം മറുപടി കൂടിയാണ്.

ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ ഹണി റോസ് പങ്കെടുത്തിരുന്നു. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലസ് കഴുത്തില്‍ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്നു കറക്കി. ‘നേര നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ടു പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരുന്നു. ഇതിനോടാണോ ഹണി റോസിന്റെ പ്രതികരണമെന്ന് വ്യക്തമല്ല. മറ്റാരും ഹണി റോസിനെ വ്യക്തിപരമായി വേദനയുണ്ടാക്കും വിധം വിമര്‍ശിച്ചിട്ടുമില്ലെന്ന് സോഷ്യല്‍ മീഡിയാ പ്രതികരണവും പറയുന്നു.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അശ്ലീലച്ചുവയുള്ള ഈ പരാമര്‍ശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് സോഷ്യല്‍ മീഡിയയിലും പൊതു അഭിപ്രായം ഉയര്‍ന്നു. ബോച്ചെയുടെ ഫാന്‍സാണ് ഇപ്പോള്‍ ഹണി റോസിനെതിരെ രംഗത്ത് വന്നതെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് നടി പോലീസില്‍ പരാതി നല്‍കിയതും. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്. ഹണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker