EntertainmentKeralaNews

ലൈഫ് പാർട്ട്ണർ വേണം പക്ഷേ,കല്യാണത്തോട്‌ താർപ്പര്യമില്ല; ഹണി റോസ്

കൊച്ചി:ബോയ്ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായിരിക്കുന്ന താരം. അഭിനയ രംഗത്തെത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നാടൻ വേഷവും മോഡേൺ വേഷവും തനിക്ക് ഒരുപോലെ ചേരുമെന്നും ഹണി റോസ് തെളിയിക്കുകയുണ്ടായി.

സോഷ്യൽ മീഡിയയുടെ ചർച്ചകളിൽ സജീവമായി നിൽക്കുന്ന പേരാണ് ഹണി റോസ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് ജീവിതപങ്കാളിയെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ഹണി. ജീവിതത്തിൽ പ്രണയിക്കണം എന്നൊക്കെ ഏറെ ആഗ്രഹിച്ചിരുന്നതാണ് എന്നാൽ ഇതുവരെ അങ്ങനെയൊരു ഭാഗ്യം ഉണ്ടായിട്ടില്ല എന്നാണ് ഹണി പറയുന്നത്. അതോടൊപ്പം ജീവിതത്തിൽ ഒരു കൂട്ട് ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും എന്നാൽ ചെറുപ്പം മുതലേ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തനിക്കില്ലെന്നും ഹണി വ്യക്തമാക്കുന്നു.

ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും.

https://www.instagram.com/reel/CqsGr7it6et/?utm_source=ig_web_copy_link

ചെറുപ്പം മുതലേ കല്യാണം കഴിക്കണമെന്ന് ഒരു ആഗ്രഹം എനിക്കില്ല. കല്യാണവും അതിൻറെ ബഹളങ്ങളും ഒന്നും എനിക്ക് ഇഷ്ടമല്ല. സത്യത്തിൽ ആളുകൾ ആർഭാടം കാണിക്കുന്നതിനു വേണ്ടിയാണ് കല്യാണം കഴിക്കുന്നത് തന്നെ. എന്നെക്കൊണ്ട് ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. ഇതിൽ എന്തോ പ്രശ്നമുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട് താനും. എൻറെ കല്യാണത്തെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരുടെ കല്യാണങ്ങൾക്ക് പോകുന്നതും എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

https://www.instagram.com/reel/CqxfAYJrWtM/?utm_source=ig_web_copy_link

ഇന്നുവരെ ആരും കല്യാണം ആസ്വദിച്ചു ചെയ്യുന്നതായി കണ്ടിട്ടില്ല. ആളും തിരക്കും ബഹളങ്ങളും ക്യാമറയും, അങ്ങനെ ചുറ്റും തിരക്കിനിടയിൽ മാത്രം നിൽക്കുന്ന കുറെ നേരമാണ് കല്യാണം. ഇതൊക്കെ കുറെ പൈസ ഉള്ളത് കാണിക്കാൻ വേണ്ടി ചെയ്യുന്നതുപോലെ മാത്രമേ ഇതുവരെ തോന്നിയിട്ടുള്ളൂ.

https://www.instagram.com/reel/CrF3rC4sR7E/?utm_source=ig_web_copy_link

അല്ലാതെ ഈ ബഹളങ്ങൾക്കിടയിൽ സ്വന്തം കല്യാണം ആരും ആസ്വദിച്ച് ചെയ്യുന്നതായി കാണാൻ സാധിച്ചിട്ടില്ല. ജീവിതത്തിൽ ഒരാൾ ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഒരു പാർട്ണറെ വിവാഹത്തിലൂടെ വേണമെന്ന് പക്ഷേ ആഗ്രഹിക്കുന്നുമില്ല എന്നാണ് ഹണി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker