സ്വവര്‍ഗാനുരാഗ കഥയുമായി മലയാള ചിത്രം ഹോളി വൗണ്ട്; ട്രൈലര്‍ കാണാം
സോഷ്യല്‍ മീഡിയ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വന്‍ പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. സ്വവര്‍ഗാനുരാഗം എന്ന പേര് നല്‍കിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അശോക് ആര്‍ നാഥ് ആണ്. സിനിമ രചിച്ചിരിക്കുന്നത് പോള്‍ വൈക്ലിഫാണ്.
സന്ദീപ് ആറിന്റെ നിര്‍മാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്പാകെ എത്താന്‍ പോകുന്നത്. ഉണ്ണി മടവൂര്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിന്‍ മണ്ണൂറാണ്. സമൂഹ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള ശ്രെദ്ധയാണ് സിനിമയുടെ ട്രൈലെറിനു ലഭിച്ചിരിക്കുന്നത്. മറ്റുള്ള സിനിമകളില്‍ നിന്ന് വേറിട്ട് ധീരമായ പരീക്ഷണമാണ് സംവിധായകനായ അശോക് ആര്‍ നാഥ് ഏറ്റെടുത്തിരിക്കുന്നത്.
സ്വവര്‍ഗാനുരാഗത്തെ പറ്റി ഒരുപാട് വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രവുമായി ഒരു ടീം പ്രേഷകരുടെ മുമ്പാകെ എത്താന്‍ പോകുന്നത്. മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംഗീതം തയ്യാറാക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. ജാനകി സുധീര്‍, അമൃത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ വളരെ മുമ്പ് തന്നെ ജനശ്രെദ്ധ ആകര്‍ഷിച്ചിരുന്നു.
മോഹന്‍ലാലിന്റെ മിഴികള്‍ സാക്ഷി, ക്രോസ്സ് റോഡ് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അശോക് ആര്‍ നാഥ്. കുട്ടികാലം മുതലേ പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരികള്‍ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ ഉള്ള സംഭവങ്ങളാണ് ചലചിത്രത്തിന്റെ പ്രേമേയം. സിനിമയുടെ ഒട്ടുമിക്ക ഷൂട്ടിംഗ് ചെയ്തിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.