InternationalNews

എച്ച്എംപിവി വ്യാപനത്തിനിടെ ആശ്വാസമായി ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം, ' രോ​ഗപകർച്ച അസ്വാഭാവികമായില്ല'

ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോ​ഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോ​ഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോ​ഗപകർച്ച ഇല്ലെന്നാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി മാർ​ഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്.

വൈറസ് പുതിയതല്ലെന്നും ലോകാരോ​ഗ്യ സംഘടന ആവർത്തിച്ചു. ചൈനയിലെ രോ​ഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോ​ഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.

യൂറോപ്പ്‌, അമേരിക്ക, വെസ്റ്റ് ഇൻഡീസ്, വെസ്‌റ്റേൺ ആഫ്രിക്ക, മിഡിൽ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വർധിക്കുന്നതായും ഡബ്ല്യു എച്ച്‌ ഒ ചൂണ്ടിക്കാട്ടി. ശൈത്യത്തിൽ ശ്വാസകോശ രോഗങ്ങൾ വർധിക്കുന്ന രാജ്യങ്ങളിൽ മുൻനിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ലോകാരോ​ഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.

അതേസമയം എച്ച് എം പി വി വൈറസ് കേസുകൾ പലിയിടങ്ങളിലായി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ജാ​ഗ്രത കർശനമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ആശുപത്രികളിൽ പ്രത്യേക ഐ സി യു വാർഡുകളടക്കം സജ്ജമാക്കിയിട്ടുണ്ട്.

മുൻകരുതലായി നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മുംബൈയിൽ അടക്കം പുതിയ എച്ച് എം പി വി കേസുകൾ സ്വകാര്യ ലാബുകളിൽ സ്ഥിരീകരിച്ചെന്ന് റിപോർട്ടുകളുണ്ടെങ്കിലും ഇതിനോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker