Featuredhome bannerHome-bannerKeralaNews

സംസ്ഥാനത്ത് 8 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്;  2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില 37°C വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച ഈ ജില്ലകളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker