KeralaNews

കൊച്ചിയിലും തിരുവനന്തപുരം അതിതീവ്ര മഴ, തമ്പാനൂരും കളമശ്ശേരിയിലും വെള്ളക്കെട്ട്;കാലവര്‍ഷം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമായിരിക്കുകയാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കാര്‍ താഴെയുള്ള ചിറയിലേക്ക് മറിഞ്ഞു. വീടിന്റെ മുന്നിലിട്ടിരിക്കുന്ന വാഹനമാണ് മതില്‍ക്കെട്ടും ചിറയും ചുറ്റുമതിലും തകര്‍ത്ത് താഴേക്ക് പതിച്ചത്.

അതേസമയം ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും ശമനമില്ലാതെ ശക്തമായി പെയ്ത് കൊണ്ടിരിക്കുകയാണ്. ഒരൊറ്റ മഴയില്‍ പരിസരമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് കാക്കനാട് നിലവിലുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലം ഇവിടെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇന്‍ഫോപാര്‍ക്ക് ക്യാമ്പസാകെ ചൊവ്വാഴ്ച്ചത്തെ മഴയിലായിരുന്നു.

കൊച്ചി നഗരത്തില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ഇവിടെ വെള്ളം കയറിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളില്‍ നിന്ന് ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വെള്ളക്കെട്ടാണ് നഗരത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞതോടെയാണ് വിവിധയിടങ്ങളില്‍ വെള്ളം കയറിയത്.

കിഴക്കേകോട്ട, തമ്പാനൂര്‍, ഗൗരീശപട്ടം എന്നിങ്ങനെ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളിലും കടകളില്‍ അടക്കം വെള്ളക്കെട്ടുണ്ടായിരിക്കുകയാണ്. അതേസമയം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നില്‍ കനത്ത വെള്ളക്കെട്ടില്‍ ഗതാഗത സ്തംഭനമുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button