KeralaNews

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; രണ്ടു ജില്ലകളിൽ സ്ഥിതി വളരെ അപകടകരം; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണം; റെഡ് അലർട്ട്;

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ഇപ്പോഴിതാ, സംസ്ഥാനത്ത് വീണ്ടും ചൂട് വർധിക്കുകയാണ്. പല ജില്ലകളിലും വളരെ അപകടകരമായ രീതിയിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിൽ എത്തുകയും ചെയ്തു. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.

നിലവിൽ ഇപ്പോൾ നാല് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡക്സ്. 8-10നും ഇടയ്ക്ക് അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം വരുമ്പോഴാണ് ഓറഞ്ച് അലർട്ട്. കോട്ടയം-10, കൊല്ലം-8, മലപ്പുറം-9, പാലക്കാട്‌- 8 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്. എറണാകുളം-7, കോഴിക്കോട്-7, തൃശൂർ-6, തിരുവനന്തപുരം-7, വയനാട് -6 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്. യെല്ലോ ലെവൽ ആണ് ഈ ജില്ലകളിൽ. കണ്ണൂർ -5, ആലപ്പുഴ -5, കാസർഗോഡ്- 4 എന്നിങ്ങനെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.വെയിൽ നേരിട്ട് ശരീരത്തിൽ കൊള്ളുന്നത് പരമാവധി ഒഴുവാക്കണമെന്നും. കൂടുതൽ വെള്ളം കുടിക്കാനും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker