23.7 C
Kottayam
Saturday, October 12, 2024

അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിയിടിച്ചു ബസിനടിയിൽപ്പെട്ടു; യുവാവ് മരിച്ചു

Must read

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട് ആറിനായിരുന്നു അപകടം.

കായംകുളത്ത് നിന്നും ചെറുതനയിലേക്ക് മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ എതിരെ വന്ന ലോറിയിടിച്ച് തെറിച്ചുവീണ സുബിൻ പിന്നാലെ വന്ന മിനി ബസ്സിന് അടിയിൽപെടുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെന്നൈ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

ചെന്നൈ ∙ ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന്...

‘കരിക്ക് കച്ചവടം ചെയ്തിരുന്നയാള്‍ക്ക്‌ വൻ ശമ്പളം ഓഫർ’; വിയറ്റ്നാമിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍

ഇടുക്കി: കരിക്ക് കച്ചവടം ചെയ്തിരുന്നയാളെ വൻ ശമ്പളം ഓഫർ ചെയ്ത് വിയറ്റ്നാമിലേയ്ക്ക് കടത്തി രണ്ടു ലക്ഷം തട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. വിയറ്റ്‌നാമില്‍ വന്‍ ശമ്പളത്തില്‍ ജാേലി വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് നടത്തിയ...

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

ഇടുക്കി: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ...

എട്ട് മുൻ ലോക്കൽ സെക്രട്ടറിമാർ അടക്കം എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം...

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു

ആലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ...

Popular this week