തൊടുന്നതൊന്നും ഇഷ്ടമല്ലെന്ന് പറഞ്ഞു; മമ്മൂട്ടി സാറിനെ അടുത്തറിഞ്ഞപ്പോൾ; നടി അരുണയുടെ വാക്കുകൾ
കൊച്ചി:വളരെ കുറച്ച് കാലം മാത്രം സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ച നടിയാണ് അരുണ മുചെർല. എന്നാൽ അതിനുള്ളിൽ നിരകവധി സിനിമകളിൽ അരുണ അഭിനയിച്ചു. തെലങ്കാനക്കാരിയായ അരുണ ടോളിവുഡിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. തമിഴിലും നടി സജീവ സാന്നിധ്യമായി. മലയാളത്തിലും അരുണ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അരുണ അക്കാലത്ത് അഭിനയിച്ചു. വിവാഹ ശേഷമാണ് അരുണ അഭിനയ രംഗത്ത് നിന്നും പിന്മാറിയത്. ബിസിനസുകാരനായ മോഹനെയാണ് അരുണ വിവാഹം ചെയ്തത്.
അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ അരുണ സാന്നിധ്യം അറിയിക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അരുണ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി സർ റിസേർവ്‍ഡും വ്യത്യസ്തനുമാണ്. പോയയുടനെ ചുറ്റമുള്ളവർ പറഞ്ഞത് അദ്ദേഹം റിസേർവ്‍ഡ് ആണ് തൊടാൻ പാടില്ല, അതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ലെന്നാണ്. പോയയുടനെ അദ്ദേഹത്തെ തൊട്ട് സംസാരിക്കാൻ പോകുകയാണോ എന്ന് ഞാനും. നേരത്തെ തന്നെ പറഞ്ഞ് ഇവർ നമ്മളെ ഭയപ്പെടുത്തും.
പക്ഷെ അദ്ദേഹം നല്ല വ്യക്തിയാണ്. വളരെ ക്ലോസ് ആയി. ഞാനന്ന് ബസ്മതി റെെസ് കഴിക്കും. ഇതൊന്നും കഴിക്കരുത്, ആരോഗ്യത്തിന് നല്ലതല്ല, ചുവന്ന അരിയാണ് കഴിക്കേണ്ടത്, മീൻ കഴിക്കണം എന്നൊക്കെ പറയുമായിരുന്നു. അന്ന് അതൊന്നും ഫോളോ ചെയ്തില്ല. പക്ഷെ ഇപ്പോൾ അതൊക്കെ ശ്രദ്ധിക്കും. മോഹൻലാൽ വളരെ ജോളിയായ വ്യക്തിയാണ്. കുറച്ച് നേരം സംസാരിക്കും. അഭിനയിക്കുമ്പോൾ നാച്വറലായി ചെയ്യണം, ഇവിടെയുള്ള പ്രേക്ഷകർക്ക് ഓവറായി ചെയ്യുന്നത് ഇഷ്ടമല്ലെന്ന് മോഹൻലാൽ ഉപദേശിച്ചിരുന്നെന്നും അരുണ പറഞ്ഞു.
ഇതുവരെ അഭിനയിച്ച ഭാഷകളിൽ ഏറ്റവും കംഫർട്ടബിൾ ആയിരുന്നത് തെലുങ്കിൽ രാജേന്ദ്രപ്രസാദിനൊപ്പവും ചന്ദ്രമോഹനുമൊപ്പമാണ്. അഭിനയ ജീവിതത്തിലെ തിരക്കുകളോട് തനിക്ക് താൽപര്യമില്ലായിരുന്നെന്നും അരുണ വ്യക്തമാക്കി. മുമ്പ് ഹൈദരാബാദിൽ കഴിയുമ്പോൾ സമാധാനം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് ഉറങ്ങണം. ആർട്ടിസ്റ്റാകുമ്പോൾ ഒരുപാട് കോംപ്ലിക്കേഷനുകൾ ഉണ്ട്.
ഫിനാൻസ് നോക്കണം, നമ്മുടെ അഭിനയം നോക്കണം, ഏത് ഹീറോയുടെ കൂടെ അഭിനയിക്കണം, അഭിനയിക്കരുത് എന്നും സിനിമയും കഥാപാത്രവുമെല്ലാം നോക്കണം. ഇതെല്ലാെം നമുക്ക് ആവശ്യമാണോ എന്ന് അപ്പോഴാണ് ചിന്തിച്ചത്. മനസമാധാനമാണ് പ്രധാനം. ജീവിതം വളരെ ചെറുതാണ്. നന്നായി കഴിക്കുക, സന്തോഷത്തോടെയിരിക്കുകയെന്ന് അമ്മ എപ്പോഴും പറയുമായിരുന്നെന്നും അരുണ ഓർത്തു.
മക്കളെക്കുറിച്ചും അരുണ അന്ന് സംസാരിച്ചു. നാല് പെൺമക്കളാണ്. മൂത്ത മകൾ സ്വന്തം ബിസിനസ് നടത്തുന്നു. രണ്ടാമത്തെ മകൾ ആർക്കിടെക്‌ടാണ്. മൂന്നാമത്തെ മകൾ വക്കീലാണ്. നാലാമത്തെ മകൾ എംബിബിഎസ് പഠിക്കുന്നെന്നും അരുണ വ്യക്തമാക്കി. മൂന്നാമത്തെ മകൾ മാത്രം സിനിമാ രംഗത്തേക്ക് വരാൻ ആഗ്രഹിച്ചിരുന്നു. നിങ്ങൾ മണിരത്നം സാറിനോട് ചോദിക്കൂ എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാനതിൽ അധികം ശ്രദ്ധ കൊടുത്തില്ല.
അങ്ങനെ എന്തെങ്കിലും വന്നാൽ നോക്കാമെന്ന് കരുതി. പക്ഷെ അങ്ങനെ അവസരം വന്നില്ലെന്നും അരുണ വ്യക്തമാക്കി. സിനിമാ അഭിനയം എളുപ്പമല്ലെന്ന് മകളെ ഉപദേശിച്ചിരുന്നെന്നും അരുണ അന്ന് പറഞ്ഞു. ഭാഗ്യവും കഠിനാധ്വാനവും വേണമെന്ന് ചൂണ്ടിക്കാട്ടി. മക്കൾ നല്ല രീതിയിൽ പഠിക്കുമായിരുന്നു.
പഠനത്തിൽ തുടരൂ, വിദ്യാഭ്യാസ യോഗ്യത നാളെ എന്ത് സംഭവിച്ചാലും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മക്കളെ ഉപദേശിച്ചു. മക്കൾ പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തു. എന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ല. വളരെ മുമ്പാണ് ഞാൻ അഭിനയിച്ചത്. സിനിമകളൊന്നും തന്റെ കൈവശമില്ലായിരുന്നെന്നും അരുണ ചൂണ്ടിക്കാട്ടി.