ഇടുക്കി: രാജക്കാട് ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍.രാജകുമാരി സൗത്ത് വളയമ്പ്രായില്‍ നോബിള്‍ ബിജു (24), രാജാക്കാട് കാഞ്ഞിരംതടത്തില്‍ അഖില്‍ ശിവന്‍ (24) എന്നിവരാണ് ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.വില്‍പ്പനയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു 246 ഗ്രാം ഹാഷിഷ് ഓയില്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.ഓയില്‍ കടത്തുവാന്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടികൂടി. എക്‌സൈസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.എക്‌സൈസ് സംഘം രാജാക്കാട് റെയ്ഡ് നടത്തുന്നതിനിടെ എത്തിയ ഹീറോ ഇംപള്‍സ് ബൈക്ക് പരിശോധിക്കവെ ഓയില്‍ നിറച്ച 62 ചെറിയ ഡപ്പികള്‍ വാഹനത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഹാഷ് ഓയില്‍ ആണെന്നും, ചില്ലറ വില്‍പ്പനയ്ക്കായി എറണാകുളത്തിന് കൊണ്ടുപോകുകയാണെന്നും പ്രതികള്‍ സമ്മതിച്ചു. നാല് ഗ്രാം ഓയില്‍ ആണ് ഒരു ഡപ്പിയില്‍ കൊള്ളുന്നത്. ഇതിന് 5,000 രൂപ വരെ കിട്ടുമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News