Home-bannerKeralaNews
ഇന്ന് ഹർത്താൽ, പരീക്ഷകൾക്ക് മാറ്റമില്ല, പരക്കെ കരുതൽ തടവ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല.
ഹര്‍ത്താലില്‍ യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. ഹര്‍ത്താലില്‍ അക്രമ സാധ്യത മുന്നില്‍ കണ്ട് എറണാകുളം, കുന്നംകുളം എന്നിവിടങ്ങളിലായി നിരവധി നേതാക്കളെ കരുതല്‍ തടങ്കലില്‍ ആക്കി.
ഹര്‍ത്താലിന്റെ സമയത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News