കൊച്ചി: കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ നിര്‍മാണ കമ്പനി ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന പാലത്തിലെ വശത്തെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കുന്നത്തുനാട് സ്വദേശി ഷിബിയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാകാം മരണം കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News