ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (52 പന്തില്‍ പുറത്താവാതെ 82) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജയ്പൂര്‍ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ നേടിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് (29 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു. ലഖ്‌നൗവിന് വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു.
സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ഓപ്പണര്‍ ജോസ് ബട്‌ലര്‍ (11) നന്നായി ബുദ്ധിമുട്ടി. രണ്ട് ബൗണ്ടറി നേടി ആത്മവിശ്വാസം വീണ്ടെടുക്കുമ്പോഴേക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നവീന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്.
പിന്നാലെ സഞ്ജു – ജയ്‌സ്വാള്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ പുറത്താക്കി മുഹ്‌സിന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ മിഡ് ഓഫില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച്. ഇതോടെ അഞ്ച് ഓവറില്‍ രണ്ടിന് 49 എന്ന നിലയിലായി രജാസ്ഥാന്‍.
തുടര്‍ന്ന് സഞ്ജു-പരാഗ് കൂട്ടുകെട്ട് രാജസ്ഥാന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 93 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും ഈ കൂട്ടുകെട്ട് തന്നെ. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. പരാഗിനെ, നവീന്‍ പുറത്താക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (5) നിരാശപ്പെടുത്തി. രവി ബിഷ്‌ണോയിക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ധ്രുവ് ജുറലും (12 പ ന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി. സഞ്ജുവിന്‍റെ ഇന്നിംഗ്സില്‍ ആറ് സിക്സും മുൂന്ന് ഫോറുമുണ്ടായിരുന്നു.
നേരത്തെ ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരെ ഓവര്‍സീസ് താരങ്ങളായി ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. മറ്റൊരു വിദേശതാരം ഇംപാക്റ്റ് പ്ലയറാവാനും സാധ്യതയുണ്ട്. ധ്രുവ് ജുറെല്‍ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലുണ്ടെങ്കിലും സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍. ലഖ്‌നൗവില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും. ലഖ്‌നൗ ടീമില്‍ നിക്കോളാസ് പുരാനും ക്വിന്റണ്‍ ഡി കോക്കും, മാര്‍ക്കസ് സ്റ്റോയ്‌നിസും നവീന്‍ ഉള്‍ ഹഖുമാണ് പ്ലേയിംഗ് ഇലവനിലുള്ള വിദേശതാരങ്ങള്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മുഹ്സിന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.